അറവു നിരോധനം: നാടെങ്ങും പ്രതിഷേധം ശക്തം
കൊടുവള്ളി: കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചു കൊണ്ടണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. കൊടുവള്ളി മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെരിയാംതോട് കന്നുകാലി ചന്തയില്‍ പ്രതിഷേധിച്ച് കന്നുകാലി തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ടി.കെ മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വി.കെ അബ്ദുഹാജി അധ്യക്ഷനായി. കെ.കെ.എ കാദര്‍, എ.പി മജീദ് മാസ്റ്റര്‍, പി.സി അഹമ്മദ് ഹാജി, വേളാട്ട് അഹമ്മദ് മാസ്റ്റര്‍, പി. മുഹമ്മദ്, ടി.പി നിസാര്‍, ഷാഹിദ് കരീറ്റിപ്പറമ്പ്, അബ്ദു വെള്ളറ, ആര്‍.സി റസാഖ് സംസാരിച്ചു.
ഐ.എന്‍.എല്‍ കൊടുവള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ജനറല്‍ സെക്രട്ടറി ഒ.പി അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഒ.പി റസാഖ് അധ്യക്ഷനായി. വഹാബ് മണ്ണില്‍കടവ്, ഒ.പി സലീം, എ.കെ അസീസ്, ജുനൈസ് തച്ചംപോയില്‍, റഷീദ് തട്ടങ്ങല്‍, മുഹമ്മദ് കുട്ടി, അബു, മൂസ, സിദ്ദീഖ് നേതൃത്വം നല്‍കി.
എന്‍.എസ്.സി കൊടുവള്ളി മുനിസിപ്പല്‍ കമ്മിറ്റി നടത്തിയ പ്രതിഷേധസംഗമം സംസ്ഥാന സെക്രട്ടറി ഒ.പി.ഐ കോയ ഉദ്ഘാടനം ചെയ്തു. ഒ.ടി സുലൈമാന്‍ അധ്യക്ഷനായി. ഒ.പി റഷീദ്, ഇ.സി മുഹമ്മദ്, എ.പി സിദ്ദീഖ്, ഗഫൂര്‍ പട്ടിണിക്കര, യു.കെ സലീം, കെ.കെ നാസര്‍, കെ.കെ ഇബ്‌നു, അലി ഹംദാന്‍, പോക്കര്‍ പ്രകടനത്തിനു നേതൃത്വം നല്‍കി.
മുക്കം: കന്നുകാലി വില്‍പനയും അറവും നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് മതേതരത്വ ഇന്ത്യയുടെ പൗരാവകാശ ലംഘനമാണെന്നും ഉത്തരവു പിന്‍വലിക്കണമെന്നും മുസ്‌ലിം ലീഗ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംഘ്പരിവാര്‍ നയം ജനാധിപത്യ ഇന്ത്യയില്‍ അടിച്ചേല്‍പ്പിക്കാനുള്ള നരേന്ദ്ര മോദിയുടെ നീക്കം അനുവദിക്കില്ലെന്നും മുസ്‌ലിം ലീഗ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് സി.പി ചെറിയ മുഹമ്മദ്, ജനറല്‍ സെക്രട്ടറി സി.കെ കാസിം, ട്രഷറര്‍ കെ.വി അബ്ദുറഹിമാന്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."