HOME
DETAILS

അധിക വൈദ്യുതി വിറ്റ് രണ്ടുദിവസം നേടിയത് 1.16 കോടി

  
backup
July 22 2019 | 21:07 PM

kerala-earns-1-16-cr-from-electricity-sale

പ്രളയത്തിനുശേഷം വൈദ്യുതി വില്‍ക്കുന്നത് ആദ്യം

 

ബാസിത് ഹസന്‍


തൊടുപുഴ: ചെറുകിട പദ്ധതികള്‍ ഉല്‍പാദനം ഉയര്‍ത്തുകയും ഉപഭോഗം കുത്തനെ താഴുകയും ചെയ്തതോടെ കെ.എസ്.ഇ.ബി വൈദ്യുതി വില്‍പന തുടങ്ങി.
ശനി, ഞായര്‍ ദിവസങ്ങളില്‍ അധിക വൈദ്യുതി പവര്‍ എക്‌സ്‌ചേഞ്ചില്‍ വിറ്റ് കേരളം നേടിയത് 1.16 കോടി രൂപയാണ്. കഴിഞ്ഞ പ്രളയത്തിനുശേഷം ആദ്യമായാണ് കെ.എസ്.ഇ.ബി വൈദ്യുതി വില്‍പന നടത്തുന്നത്. ശനിയാഴ്ച 3.56 യൂനിറ്റും ഞായറാഴ്ച 23.8 ലക്ഷം യൂനിറ്റുമാണ് വിറ്റത്. ശനിയാഴ്ച യൂനിറ്റിന് 4.61 രൂപ ലഭിച്ചപ്പോള്‍ ഞായറാഴ്ച ലഭിച്ചത് യൂനിറ്റിന് 4.20 രൂപയാണ്. ശനിയാഴ്ച 16.43 ലക്ഷം രൂപ ലഭിച്ചപ്പോള്‍ ഞായറാഴ്ച ഒരു കോടി രൂപ ( 1,00,12,243 രൂപ) ലഭിച്ചു. ഞായറാഴ്ച രാത്രി 10 മുതല്‍ 12 മണി വരെയും പുലര്‍ച്ചെ അഞ്ചുമുതല്‍ ആറുവരെയുമാണ് വൈദ്യുതി വിറ്റത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടിനും അഞ്ചിനും ഇടയിലാണ് വില്‍പന നടത്തിയത്. ഇത്തരത്തില്‍ ഇന്നലെയും വില്‍പന തുടര്‍ന്നു.
ലോവര്‍പെരിയാര്‍, കുറ്റ്യാടി, നേര്യമംഗലം, പെരിങ്ങല്‍കുത്ത് നിലയങ്ങളിലാണ് പൂര്‍ണതോതില്‍ ഉല്‍പാദനം നടത്തുന്നത്. യഥാക്രമം 4.056, 3.6236, 1.6796, 1.0711 ദശലക്ഷം യൂനിറ്റ് വീതമായിരുന്നു ഇന്നലത്തെ ഉല്‍പാദനം. ചെറുകിട പദ്ധതികള്‍ നിറഞ്ഞൊഴുകിപ്പോകുന്ന വെള്ളം ഉപയോഗിച്ച് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയാണ് ഇത്തരത്തില്‍ വില്‍ക്കുന്നത്. അതേസമയം, ദീര്‍ഘകാല കരാര്‍പ്രകാരം വാങ്ങുന്നതും കേന്ദ്ര പൂള്‍ വൈദ്യുതിയും തുടരുന്നുണ്ട്. നീരൊഴുക്ക് ശക്തമായതിനെത്തുടര്‍ന്ന് 84.013 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഇന്നലെ സംഭരണികളില്‍ ഒഴുകിയെത്തി. മൊത്തം സംഭരണശേഷിയുടെ 17 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്.
അതിനിടെ, മൂലമറ്റം പവര്‍ ഹൗസിലെ വൈദ്യുതോല്‍പാദനം 1.41 ദശലക്ഷം യൂനിറ്റായി കുറച്ചു. ഇടുക്കി കഴിഞ്ഞാല്‍ പിന്നെ വലിയ പദ്ധതികളായ ശബരിഗിരിയിലും ഷോളയാറിലും ഉല്‍പാദനം നിര്‍ത്തിവച്ചു. ഷോളയാര്‍, പന്നിയാര്‍ നിലയങ്ങളിലും ഞായറാഴ്ച ഉല്‍പാദനം നടന്നില്ല.
അതിനിടെ, സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഞായറാഴ്ച 55.9 ദശലക്ഷം യൂനിറ്റായി കുറഞ്ഞു. 16.1663 ദശലക്ഷം യൂനിറ്റ് ആഭ്യന്തര ഉല്‍പാദനം നടത്തിയപ്പോള്‍ 39.7354 ദശലക്ഷം യൂനിറ്റ് പുറത്തുനിന്ന് എത്തിച്ചു. പമ്പ 15 ശതമാനം, ഷോളയാര്‍ 22, ഇടമലയാര്‍ 15, കുണ്ടള 15, മാട്ടുപ്പെട്ടി 9, കുറ്റ്യാടി 48, തരിയോട് 31, ആനയിറങ്കല്‍ 3, പൊന്മുടി 19, കല്ലാര്‍കുട്ടി 80, പെരിങ്ങല്‍കുത്ത് 66, ലോവര്‍ പെരിയാര്‍ 83 ശതമാനം എന്നിങ്ങനെയാണ് മറ്റ് സംഭരണികളിലെ ജലശേഖരം. കുറ്റ്യാടിയിലാണ് കൂടുതല്‍ മഴ ലഭിച്ചത് (14 സെ.മീ).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago