സംഘടനകളുടെ ചേരിപ്പോരില്‍ പൈനൂര്‍ സ്‌കൂളില്‍ അധ്യാപിക നിയമനം നീളുന്നു
വാടാനപ്പള്ളി: ഭരണകക്ഷി അധ്യാപക സംഘടനകളുടെ ചേരിപ്പോരില്‍ പൈനൂര്‍ എല്‍.പി സ്‌കൂളില്‍ അധ്യാപിക നിയമനം നീളുന്നു.
അധ്യാപക സംഘടനകളുടെ ചേരിപ്പോരില്‍ പൊലിയുന്നത് കുരുന്നുകളുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍. പൈനൂര്‍ എന്‍.എല്‍.പി സ്‌കൂളില്‍ അധ്യാപികയെ നിയമിച്ച് തൃശൂര്‍ വിദ്യാഭ്യാസ ഉപഡയരക്ടര്‍ ഉത്തരവ് ലഭിച്ചിട്ടും അധ്യാപിക ജോലിക്കെത്താത്തതിന് പിന്നില്‍ ഭരണകക്ഷിയിലെ തന്നെ അധ്യാപക സംഘടനകള്‍ തമ്മിലുള്ള ഭിന്നതയെന്നറിയുന്നു. നിയമന ഉത്തരവ് ലഭിച്ച പി.വെമ്പല്ലൂര്‍ ജി.എല്‍.പി സ്‌കൂളിലെ. എ.സി ലിജി എന്ന സംരക്ഷിത അധ്യാപികയാണ് ഒരാഴ്ച പിന്നിട്ടിട്ടും ജോലിയ്ക്ക് ഹാജരാകാതിരിക്കുന്നത്. ഭരണപക്ഷത്തെ അധ്യാപക സംഘടനാ നേതാവ് അധ്യാപികയുടെ നിയമന ഉത്തരവ് റദ്ദു ചെയ്യുമെന്നും വിദ്യാലയത്തില്‍ തന്നെ തുടരാമെന്നും ഉറപ്പു നല്‍കിയതായും പറയുന്നു. അധ്യാപികയില്ലാതെ വലയുന്ന വൈനൂര്‍ എല്‍.പി സ്‌കൂളിലേക്ക് ജോയിന്റ് ചെയ്യാന്‍ ഉപജില്ല എ.ഇ.ഒ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിട്ടും അധ്യാപിക തയാറാവാത്തതിന് പിന്നില്‍ സംഘടനാ സംരക്ഷണമാണത്രെ. എന്നാല്‍ അധ്യാപികയുടെ നിയന ഉത്തരവ് നടപ്പാക്കാന്‍ ഭരണപക്ഷത്തെ തന്നെ മറ്റൊരു അധ്യാപക സംഘടന നടത്തിയ ഇടപെടലുകളാണ് നിയമന ഉത്തരവ് വിവാദമാക്കിയത്. ഇതോടെ ഉത്തരവ് റദ്ദു ചെയ്യുമെന്ന വാശിയിലാണ് ഒരു വിഭാഗം. ഉത്തരവ് നടപ്പിലാക്കാനുള്ള സമര്‍ദത്തില്‍ മറുവിഭാഗവും.
ഇതിനിടയില്‍ പി.വെമ്പല്ലൂരിലെ നിയമനം ലഭിച്ച അധ്യാപികയെ അതേ വിദ്യാലയത്തില്‍ തുടരാന്‍ അനുവദിച്ചു കൊണ്ട് മറ്റൊരു അധ്യാപികയെ എന്‍.എല്‍.പി.എസിലേക്കു നിയമിക്കാനും നീക്കമുണ്ട്. അധ്യാപ സംഘടനകള്‍ തമ്മിലുള്ള ചേരിപ്പോര് കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ കാറ്റില്‍ പറത്തുന്നുവെന്ന പ്രതിഷേധവുമായി ബാലാവകാശ സംരക്ഷണ പ്രവര്‍ത്തകര്‍ ഇന്നു വിദ്യാഭ്യാസ ഉപഡയരക്ടറെ കാണും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."