മുറ്റിച്ചൂരില്‍ കവുങ്ങുകള്‍ക്ക് രോഗം പടരുന്നത് കര്‍ഷകരെ ദുരിതത്തിലാക്കുന്നു
അന്തിക്കാട്: മുറ്റിച്ചൂര്‍ മേഖലയില്‍ കവുങ്ങുകള്‍ക്ക് രോഗം പടരുന്നത് കര്‍ഷകരെ ദുരിതത്തിലാക്കുന്നു.
പൂര്‍ണ വളര്‍ച്ചയെത്താതെ അടയ്ക്ക കൊഴിഞ്ഞു വീഴുന്നതാണ് കര്‍ഷകരെ വലയ്ക്കുന്നത്. കൂടാതെ കുലകള്‍ കരിഞ്ഞുണങ്ങുന്നതും ഓലക്ക് മഞ്ഞ നിറം വ്യാപിക്കുന്നതും പതിവാകുന്നുണ്ട്. കൂടാതെ തെങ്ങിനു ബാധിക്കുന്ന മണ്ട ചീയല്‍ പോലുള്ള രോഗങ്ങളും മേഖലയില്‍ വ്യാപകമായിട്ടുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു. രോഗം വ്യാപകമായതോടെ ഉല്പാദനത്തില് ഗണ്യമായ കുറവു വന്നിട്ടുണ്ടെന്ന് പ്രദേശത്തെ ചെറുകിട അടക്ക വ്യാപാരിയായ വലിയകത്ത് അബ്ദുല്‍ അസീസ് പറഞ്ഞു. മൂലകത്തിന്റെ കുറവുമൂലമാണ് ഇത്തരം രോഗങ്ങള്‍ ഉണ്ടാകുന്നതെന്ന് കൃഷി വകുപ്പധികൃതര്‍ അറിയിച്ചു.
വേരുകള്‍ക്ക് ബലമുണ്ടാകുന്നതിനും മൂലകത്തിന്റെ കുറവു പരിഹരിക്കുന്നതിനും ഒരു കവുങ്ങിന് 50 ഗ്രാം ബൊറാക്സ് രാസവളവും ഒരു കിലോ കുമ്മായയും ഉപയോഗിക്കണമെന്നും അവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."