ആധുനിക മത്സ്യമാര്‍ക്കറ്റ് അവഗണനയില്‍
വടക്കാഞ്ചേരി: ഓട്ടുപാറ മാര്‍ക്കറ്റിനോട് ചേര്‍ന്ന് സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ മത്സ്യ മാര്‍ക്കറ്റ് ഉദ്ഘാടനം കഴിഞ്ഞിട്ട് മൂന്നു വര്‍ഷം പിന്നിട്ടിട്ടും ഒരു കിലോ മത്സ്യം പോലും വില്‍ക്കാനാകാതെ സാമൂഹ്യ വിരുദ്ധരുടെ താവളമായി.
നാഷനല്‍ ഫിഷറീസ് ഡവലപ്‌മെന്റ് ബോര്‍ഡ് 87 ലക്ഷം, സംസ്ഥാന സര്‍ക്കാര്‍ വിഹിതം 16.45 ലക്ഷം എന്നിങ്ങനെ 103. 45 ലക്ഷം രൂപ ചിലവഴിച്ചാണ് 254 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ മാര്‍ക്കറ്റ് കെട്ടിടം നിര്‍മിച്ചത്. സിങ്ക്, ഡ്രെയിന്‍, മത്സ്യം മുറിക്കുന്നതിനുള്ള സംവിധാനം എന്നിവയടക്കമുള്ള 22 ഡിസ്പ്‌ളെ സ്റ്റാളുകളോടുകൂടിയ കെട്ടിടത്തില്‍ ചില്‍ റൂം, ഇ.ടി.പി എന്നീ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മുന്‍ പഞ്ചായത്ത് ഭരണസമിതി വിട്ടു നല്‍കിയ സ്ഥലത്താണ് പഞ്ചായത്തിന് പ്രധാന വരുമാനമാര്‍ഗമാകുമെന്ന് കരുതിയ പദ്ധതി ആരംഭിച്ചത്. 2015 സെപ്തംബര്‍ 25നായിരുന്നു ഉദ്ഘാടനം. അന്നത്തെ ഫിഷറീസ് തുറമുഖ എക്‌സൈസ് വകുപ്പ് മന്ത്രിയായിരുന്ന കെ. ബാബുവാണ് ഉദ്ഘാടനം ചെയ്തത്. വടക്കാഞ്ചേരി നഗരസഭയായി മാറുകയും ഭരണമാറ്റം സംഭവിക്കുകയും ചെയ്തതോടെയാണ് ആധുനിക മത്സ്യ മാര്‍ക്കറ്റിന്റെ ശാപവും പതനവും ആരംഭിച്ചത്. ഇന്ന് പ്രതിദിനം തകര്‍ച്ചയുടെ വക്കിലാണ് ഈ ആധുനിക കെട്ടിടം. പുലര്‍ച്ചെ മേഖലയിലെ മത്സ്യ കച്ചവടക്കാര്‍ കൈയടക്കുന്ന മാര്‍ക്കറ്റ് തുടര്‍ന്ന് വാഹന പാര്‍ക്കിങ് കേന്ദ്രമായും തെരുവ് നായ്ക്കളുടെ വിഹാര സ്ഥലവുമായി മാറും.
സാമൂഹ്യ ദ്രോഹികള്‍ മുഴുവന്‍ ശുചി മുറികളുടെ വാതിലുകളും അനുബന്ധ സാമഗ്രികളുമൊക്കെ നാനാവിധമാക്കി പൊളിച്ച് മാറ്റാവുന്നവയെല്ലാം കടത്തികൊണ്ടു പോയി. നഗരസഭയുടെ വിളിപ്പാടകലെയാണ് ഈ മാര്‍ക്കറ്റ് . അധികൃതര്‍ മാത്രം ഇതൊന്നും കാണുന്നില്ല എന്നതാണ് അവസ്ഥ. മത്സ്യതൊഴിലാളികളും വിപണനക്കാരും ഉപഭോക്താക്കളുമാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ . എന്നാല്‍ പദ്ധതി കൊണ്ട് ആര്‍ക്കും ഇതുവരെ ഒരു ഗുണവും ലഭിച്ചിട്ടില്ലെന്നതാണ് സ്ഥിതി. വികസനം പുരപ്പുറത്ത് നിന്ന് കയറി പ്രസംഗിയ്ക്കുന്നവര്‍ ഗുരുതരമായ ഈ അനാസ്ഥയ്‌ക്കെതിരേ കണ്ണ് തുറക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."