തരിക്കിട്ടു ഇന്ധന വില കുറച്ചതിന്റെ കാരണം ഇതാണ്
കേന്ദ്ര സര്‍ക്കാര്‍ തിരക്കിട്ടു ഇന്ധന വില കുറച്ചതിനു പിന്നില്‍ രാജസ്ഥാനിലും മധ്യപ്രദേശിലുമുള്ള നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള തന്ത്രം മാത്രമാണെന്ന ആരോപണം ശക്തമാവുന്നു. പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നികുതി കുറച്ചു പെട്രോളിനും ഡീസലിനും രണ്ടര രൂപ വീതം കുറയ്ക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വാര്‍ത്താസമ്മേളനത്തില്‍ പറയുകയും ചെയ്തിരുന്നു.
കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതിയിനത്തില്‍ 1.50 രൂപയും എണ്ണക്കമ്പനികള്‍ ഒരു രൂപയുമാണ് കുറയ്ക്കുന്നത്. രണ്ടര രൂപ കുറയ്ക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ ജനം ചോദിക്കുമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി.
പെട്രോള്‍, ഡീസല്‍ നികുതി കുറച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം കേരളം തള്ളി. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം പെട്രോളിന് ഒമ്പത് രൂപയും ഡീസലിന് 14 രൂപയും നികുതി കൂട്ടിയിട്ടുണ്ട്. ഇത് മുഴുവന്‍ കുറച്ചാല്‍ നികുതി കുറക്കുന്നത് പരിഗണിക്കാമെന്ന് തോമസ് ഐസക് പറഞ്ഞു.
നേരത്തെ പല സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പിന്റെ സമയം നോക്കി കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് ഇന്ധന വില നിയന്ത്രിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."