HOME
DETAILS
MAL
ഹറമിലും മദീനയിലും പുതിയ ഇമാമുമാരെ നിയമിച്ചു
backup
May 28 2017 | 04:05 AM
ജിദ്ദ: മക്കയിലെ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും തറാവീഹ്, തഹജ്ജുദ് നമസ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് പുതിയ ഇമാമുമാരെ നിയമിക്കുന്നതിന് സല്മാന് രാജാവ് അനുമതി നല്കി. ഹറമില്‍ ശൈഖ് യാസിര്‍ അല്‍ദോസരിയെയും ശൈഖ് സ്വലാഹ് ബാഉസ്മാനെയും മസ്ജിദുന്നബവിയില്‍ ഖാലിദ് അല്മുഹന്നയെയും മുഹമ്മദ് ഖലീല്‍ ഖാരിഇനെയും ഇമാമുമാരായി നിയമിക്കുന്നതിനാണ് രാജാവ് അനുമതി നല്‍കിയത്.
മസ്ജിദുന്നബവി ഇമാം ശൈഖ് അലി അല്ഹുദൈഫിയുടെ പുത്രന് ശൈഖ് ഡോ. അഹ്മദ് അലി അല്ഹുദൈഫിയെ തറാവീഹ് നമസ്കാരത്തിന് ഇമാമായി ചുമതലപ്പെടുത്തിയതായി മസ്ജിദുന്നബവികാര്യ വകുപ്പ് അറിയിച്ചു.
റമദാനില്‍ വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും തറാവീഹ്, തഹജ്ജുദ് നമസ്കാരങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഇമാമുമാരുടെ പട്ടിക ഹറംകാര്യ വകുപ്പ് വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."