മൈസൂരില്‍ ഇനി ദസറയുടെ ആഘോഷ ദിവസങ്ങള്‍
കര്‍ണാടകയിലെ പ്രധാനപ്പെട്ട ഉത്സവമായ മൈസൂരു ദസറ അഘോഷത്തിന് ഒക്ടോബര്‍ പത്തിന് തുടക്കമാകും. ദസറ അഘോഷത്തിന്റെ ഒരുക്കങ്ങള്‍ പുര്ത്തിയായതയി മൈസൂരു ഡെപ്യൂട്ടി കമ്മീഷണര്‍ അഭിരാം ജി ശങ്കര്‍ പറഞ്ഞു. മൈസൂരു ദസറയുടെ പ്രധാന ചടങ്ങായ ജംബോ സവാരി കാണാനുള്ള തിരക്ക് കുറയ്ക്കാനായി ഇക്കുറി രണ്ട് ജംബോ സവാരിയാണ് ഒരുക്കുന്നത്.
ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 14 ന് റിഹേഴ്സല്‍ സാവരിയും സംഘടിപ്പിച്ചിട്ടുണ്ട്. മൈസൂരു അംബാവിലാസ് കൊട്ടാരം മുതല്‍ ബന്നി മണ്ഡപ് വരെ നടക്കുന്ന റിഹേഴ്സല്‍ ജംബോ സവാരിയില്‍ വിവിധ കലാരൂപങ്ങടെ ഘോഷയാത്രയും അംബാരി ആനയായ അര്‍ജുനയുടെ പുറത്ത് സുവര്‍ണ സിംഹാസനത്തിന്റെ മാതൃക പ്രതിഷ്ഠിച്ചാണ് ജബോസവാരി.
സമാപന ദിനമായ ഒക്ടോബര്‍ 19 ന് 750 കിലോഗ്രാം ഭാരമുള്ള സുവര്ണ്ണസിംഹാസത്തില് മൈസൂര്‍ രാജകുടുംബത്തിന്റെ അവകാശി യദുവീര്കൃഷ്ണദത്ത ചാമരാജവെഡയാര് ജംബോ സവാരിക്ക് നേതൃത്വം നല്ക്കും. ഒക്ടോബര്‍ 10 മുതല്‍ 19 വരെയാണ് ഈ വര്‍ഷത്തെ ദസറയുടെ അഘോഷം നടക്കുന്നത്.
പത്തിന് രാവിലെ 9 മണിക്ക് കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി മൈസൂര്‍ രാജകൊട്ടത്തില് ദസറയക്ക് തുടക്കം കുറിച്ച് തിരിതെളിക്കും.
മൈസൂര്‍ നഗരത്തിലെ 'വിവിധ സ്ഥലങ്ങളിലെ 15 വേദികളിലായിയാണ് 10 ദിവസം നീണ്ടു നില്ക്കുന്ന അഘോഷം നടക്കുന്നത്.
അഞ്ച് ലക്ഷം വൈദ്യുതി ബള്‍ബ് കൊണ്ട് അലഹങ്കരിക്കുന്ന മൈസൂര്‍ രാജകൊട്ടരമാണ് ദസറ അഘോഷത്തിന്റെ പ്രധാനവേദി.
പത്ത് ദിവസത്തെ അഘോഷത്തിന് കര്‍ണാടക സര്‍ക്കാര്‍ ചിലവഴിക്കുന്നത് 150 കോടി രൂപയാണ്. ഈ വര്‍ഷം ഒരു കോടിയിലധികം സഞ്ചാരികള്‍ ദസറ ആഘോഷത്തിന് എത്തുമെന്നാണ് പ്രതീക്ഷ.
ഇനിയുള്ള ദിവസങ്ങള്‍ മൈസൂര്‍ നഗരവും പരിസര പ്രദേശങ്ങളും വൈദ്യൂതി ദീപാലങ്കരാത്താല് നിറയും. പ്രധാന ആഘോഷം നടക്കുന്ന 19 ന് കേന്ദ്ര മന്ത്രിമാര്‍, ഗവര്‍ണ്ണര്‍, സുപ്രിം കോടതി ജഡ്ജിമാര്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളും എത്തും.
കര്‍ണാടക മുഖ്യമന്ത്രി, എച്ച്ഡി കുമാരസ്വാമി, ഉപമുഖ്യമന്ത്രി ഡോ.ജി പരമേശ്വരാ, വിദ്യാഭ്യാസമന്ത്രി ജി റ്റി ദേവഗൗഡ, ടൂറിസം മന്ത്രി സാറ മഹേഷ്, ശിശുക്ഷേമ വകുപ്പ് മന്ത്രി വിവിധ ദിവസങ്ങളിലെ പരിപാടിക്ക് നേതൃത്വം നല്‍കും.
ഫുഡ് ഫെസ്റ്റ്, പൊലിസ് ബാന്റ് പ്രദര്‍ശനം, എക്സിബിഷന് ട്രെഡ്ഫെയര്, ലേസര്‍ഷോ, ഫ്ലവര്‍ഷോ തുടങ്ങിയ വിവിധ കലപാരിപടികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദസറ അഘോഷത്തിന്റെ സുരക്ഷ ഒരുക്കുന്നതിന് കര്‍ണാടക പൊലിസിന്റെ വിവിധ വിഭാഗങ്ങളില്‍ 6000 പേരെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."