മോശം കൈയ്യെഴുത്തില്‍ മരുന്നു കുറിപ്പുകള്‍ എഴുതിയ ഡോക്ടര്‍ക്കു പണി കിട്ടി
മോശമായ കൈയ്യെഴുത്തില്‍ മരുന്നുകുറിപ്പുകള്‍ എഴുതി നല്കിയ ഡോക്ടര്‍മാര്‍ക്കെതിരെ അലഹാബാദ് ഹൈക്കോടതിയുടെ നടപടി.
സിതാപൂര്‍, ഉന്നാവോ, ഗോണ്ട എന്നീ ജില്ലാ ആശുപത്രികളിലെ മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെയാണ് നടപടി. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വായിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞു ഡോക്ടര്‍മാര്‍ക്കെതിരെ 5000 രൂപ പിഴ ചുമത്തി.
കഴിഞ്ഞ ആഴ്ച മൂന്ന് ക്രിമിനല്‍ കേസുകളില്‍ വാദം കേള്‍ക്കുകയായിരുന്ന കോടതി പരാതിക്കാരന് ഹാജരാക്കിയ റിപ്പോര്‍ട്ട് വായിക്കാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
തുടര്‍ന്ന് റിപ്പോര്‍ട്ട് തയ്യാറാക്കി നല്കിയ ഡോക്ടര്‍മാരായ ടി.പി. ജയ്സ്വാള്‍ (ഉന്നാവോ), പി.കെ. ഗോയല്‍ (സിതാപൂര്‍), ആശിഷ് സക്സേന (ഗോണ്ട) എന്നിവര്‍ക്കെതിരെ നടപടി എടുക്കുകയായിരുന്നു. കോടതി നടപടികള്‍ തടസ്സപ്പെടുത്തിയെന്ന് കാണിച്ചാണ് ഇവര്‍ക്ക് പിഴ ചുമത്തിയത്.
ലളിത ഭാഷയിലും വ്യക്തമായ കൈയക്ഷരത്തിലും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ തയാറാക്കാന്‍ മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്കും ഡയറക്ടര്‍ ജനറലിനും നിര്‍ദേശം നല്കി.
ഇതിനായി റിപ്പോര്‍ട്ടുകള്‍ കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് നല്‍കണമെന്നും കോടതി നിര്‍ദ്ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."