സംവിധായകന് നരണിപ്പുഴ ഷാനവാസ് അന്തരിച്ചു
കൊച്ചി: സംവിധായകന് നരണിപ്പുഴ ഷാനവാസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂരിലെ ആശുപത്രിയിലായിരുന്ന ഷാനവാസിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയില്‍ എത്തിച്ചിരുന്നു. രാത്രി 10.20നാണ് മരണം സംഭവിച്ചത്.
സൂഫിയും സുജാതയും, കരി എന്നീ സിനിമകള്‍ സംവിധാനം ചെയ്തിരുന്നു.
പുതിയ സിനിമയുടെ എഴുത്തുമായി ബന്ധപ്പെട്ട് അട്ടപ്പാടിയിലായിരുന്നു ഷാനവാസ്. അവിടെവച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ സ്ഥിതി വഷളായതിനെ വൈകുന്നേരത്തോടെ തുടര്‍ന്ന് റോഡ് മാര്‍ഗം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കോയമ്പത്തൂരില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ അദ്ദേഹത്തിന് വീണ്ടും ഹൃദയാഘാതമുണ്ടായി. ഇതോടെ ആതീവഗുരുതരാവസ്ഥയിലാണ് ഷാനവാസിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. മലപ്പുറം ജില്ലയിലെ നരണിപ്പുഴ സ്വദേശിയാണ് ഇദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."