HOME
DETAILS
MAL
കണ്ണൂര്‍ വിമാനത്താവളത്തിന് എയ്റോഡ്രോം ലൈസന്‍സ് അനുവദിച്ചു
backup
October 04 2018 | 15:10 PM
ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ എയ്റോഡ്രോം (ഡി.ജി.സി.എ.) ലൈസന്‍സ് അനുമതിച്ചു. വിജയകരമായ പരീക്ഷണപ്പറക്കലിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.സി.എ. ലസന്‍സ് അന്തിമ അനുമതി നല്‍കിയത്. ഇതോടെ കണ്ണുരിലേക്ക് യാത്രാവിമാനങ്ങള്‍ക്ക് സര്‍വീസുകള്‍ ആരംഭിക്കാം.
എയ്റോഡ്രോം ഡേറ്റ പ്രാബല്യത്തില്‍ വരുത്തിയ ശേഷം, ഡിസംബര്‍ ആറു മുതല്‍ വാണിജ്യ സര്‍വീസും തുടങ്ങാനാണ് തീരുമാനം. ഉദ്ഘാടന തീയതി വൈകാതെ തീരുമാനിക്കു
11 രാജ്യാന്തര വിമാനകമ്പനികളും ആറ് ഇന്ത്യന്‍ കമ്പനികളും വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് നടത്തുന്നതിനു താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഒക്ടോബര്‍ അഞ്ചു മുതല്‍ 12 വരെ എല്ലാ ദിവസവും, ാവിലെ പത്ത് മണി മുതല്‍ വൈകിട്ട് നാലുവരെ വിമാനത്താവളം ജനങ്ങള്‍ക്കു കാണാനായി തുറന്നുകൊടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."