സര്‍ക്കാര്‍ മദ്യ നയം തിരുത്തണം: എസ്.വൈ.എസ്
കോഴിക്കോട്: ആവശ്യക്കാര്‍ക്ക് യഥേഷ്ടം മദ്യം ലഭ്യമാക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, നികുതി വര്‍ധിപ്പിക്കുക, വിദേശമദ്യ ഇറക്കുമതി കുറച്ചുകൊണ്ടുവരിക എന്നീ നാല് കാര്യങ്ങള്‍ പറഞ്ഞ് കേരളം മദ്യാലയമാക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് സദാചാര ധര്‍മിക സങ്കല്‍പങ്ങളെ പണത്തിനു വേണ്ടി അട്ടിമറിക്കലാണെന്ന് സുന്നി യുവജന സംഘം സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിങ് സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പ്രസ്താവിച്ചു. കേരളം സമ്പൂര്‍ണ മദ്യ നിരോധന സംസ്ഥാനമാക്കി പ്രത്യക്ഷ വരുമാനത്തിന്റെ പല മടങ്ങ് ചെലവുകള്‍ ഇല്ലാതാക്കി സംസ്ഥാനത്തെ രക്ഷപ്പെടുത്താന്‍ കഴിയും.
വാഹനാപകടങ്ങള്‍, കുടുംബ വഴക്കുകള്‍, മഹാരോഗങ്ങള്‍ തുടങ്ങി മദ്യം വരുത്തുന്ന വിന ചെറുതല്ല. മത സാംസ്‌കാരിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒന്നിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഉദാര മദ്യനയത്തിനെതിരേ രംഗത്തു വരണമെന്ന് നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."