HOME
DETAILS
MAL
ബോംബെ കോട്ടണ്‍ ഫെസ്റ്റ് ഇന്ന് മുതല്‍
backup
July 30 2016 | 22:07 PM
തൃശൂര്‍: ബോംബെ കോട്ടണ്‍ ഫെസ്റ്റ് ഇന്ന് മുതല്‍ സെപതംബര്‍ 18 വരെ ശക്തന് കണ്വന്ഷന് സെന്ററില്‍ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. ജയ്പൂരില്‍ നിന്നുള്ള അമ്പതോളം കരകൗശല വിദഗ്ധരുടെ നൈപുണ്യം വിളിച്ചോതുന്ന കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും വില്പനയും ഉണ്ടായിരിക്കും. ആകര്‍ഷകമായി ജെയ്പൂരി ബെഡ്ഷീറ്റുകള്‍, തുണിത്തരങ്ങള്‍, കുര്‍ത്തകള്‍, കാശ്മീരി- ഹൈദരാബാദ്- ഉത്തര്‍പ്രദേശ് തുണിത്തരങ്ങളും പ്രദര്‍ശിപ്പിക്കും. ജെയ്പൂരി സ്റ്റോണ്‍ ആഭരണങ്ങള്‍, ഒരു ഗ്രാം തങ്കം ആഭരണങ്ങള്‍, ഫാന്‍സി ആഭരണങ്ങള്‍, മരം കൊണ്ടുള്ള കളി വസ്തുക്കള്‍, ഒറീസ ഇല പെയിന്റിങ് എന്നിവയും വില്‍പനക്കുണ്ടാവും. വാര്‍ത്താ സമ്മേളനത്തില്‍ ഓര്‍ഗനൈസര്‍ എം മനോജ്, രാജ് കുമാര്‍, പ്രാര്ഥന് ചക്രവര്‍ത്തി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."