കോഴിക്കോട് വീണ്ടും ഷിഗല്ല; ഫറൂക്ക് സ്വദേശിയായ ഒന്നര വയസ്സുകാരന്
കോഴിക്കോട്: കോഴിക്കോട് വീണ്ടും ഷിഗല്ല സ്ഥിരീകരിച്ചു. കോഴിക്കോട് ഫറൂക്ക് സ്വദേശിയായ ഒന്നരവയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. വിദഗ്ധ പരിശോധനയില്‍ സമീപത്തെ കിണറുകളില്‍ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തി.
കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ കോട്ടാംപറമ്പ് മുണ്ടിക്കല്‍ താഴം പ്രദേശങ്ങളിലാണ് ഷിഗല്ല ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. വെള്ളത്തില്‍ നിന്നാണ് രോഗബാധ ഉണ്ടായതെന്നാണ് മെഡിക്കല്‍ കോളജ് കമ്യൂണിറ്റി വിഭാഗം നടത്തിയ പഠനത്തിലെ പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ ബാക്ടീരിയ എങ്ങനെ ഈ മേഖലയില്‍ എത്തി എന്നത് കണ്ടത്താന്‍ ആയിരുന്നില്ല. ഷിഗല്ല രോഗബാധയുമായി ബന്ധപ്പെട്ട പഠനത്തിന്റെ വിശദമായ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം അറിയിച്ചു.
കോട്ടാംപറമ്പില്‍ 11 വയസുകാരന്‍ മരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരണകാരണം ഷിഗല്ല ബാക്റ്റീരിയ ആണെന്ന് കണ്ടത്തിയത്. കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടത്തുകയും നിരവധി പേര്‍ രോഗലക്ഷണം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."