HOME
DETAILS
MAL
നിഷാ ജോസ് കെ. മാണിക്കെതിരേ അപവാദം: പ്രതി കീഴടങ്ങി
backup
October 04 2018 | 21:10 PM
പാലാ: നിഷാ ജോസ് കെ.മാണിയെ അപകീര്‍ത്തിപ്പെടുത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയെന്ന കേസിലെ പ്രതി മജീഷ് കൊച്ചുമാലായില് പൊലിസില്‍ കീഴടങ്ങി. ഇയാളെ പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഏറ്റുമാനൂര്‍ സ്വദേശിയാണ് പ്രതിയായ മജീഷ്. ഇയാള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിം കോടതി തള്ളിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ആറു മാസമായി ഒളിവിലായിരുന്ന മജീഷ് ഇന്നലെ ഉച്ചയോടെ പാലാ പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുന്നതിനു വേണ്ടി ചിലര്‍ കരുതിക്കൂട്ടി അപവാദ പ്രചാരണം നടത്തുന്നതായി കാണിച്ച് നിഷ കോട്ടയം ജില്ലാ പൊലിസ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."