കര്‍ഷക സമരത്തിന് യൂത്ത് ലീഗ് ഐക്യദാര്‍ഢ്യം: ഇന്ന് പഞ്ചായത്ത് തലത്തില്‍ പ്രകടനം
കോഴിക്കോട്: കര്‍ഷകരെ ദ്രോഹിക്കുന്ന നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് പഞ്ചായത്ത് തലത്തില്‍ പ്രകടനം നടത്തുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു.
കര്‍ഷക സമരത്തിന് അനുകൂല പ്രമേയം പാസാക്കുന്നതിനായി നിയമസഭാ സമ്മേളനം വിളിക്കുന്നതിന് അനുമതി നല്‍കാത്ത കേരള ഗവര്‍ണറുടെ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും നേതാക്കള്‍ പറഞ്ഞു. ഐക്യദാര്‍ഢ്യ പ്രകടനത്തില്‍ ഗവര്‍ണറുടെ നിലപാടിനെതിരേ പ്രതിഷേധം ഉയര്‍ത്തും.
കര്‍ഷക വിരുദ്ധ ബില്ലില്‍ കേരളത്തിന്റെ പ്രതിഷേധം അറിയിക്കാന്‍ പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ അത് നിരാകരിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ മാതൃകയാക്കാന്‍ തയാറാകാതിരുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടും പ്രതിഷേധാര്‍ഹമാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
പഞ്ചായത്ത് കേന്ദ്രങ്ങളില്‍ വ്യത്യസ്തങ്ങളായ പരിപാടികള്‍ ആണ് സംഘടിപ്പിക്കുക. ഐക്യദാര്‍ഢ്യ പ്രകടനം വിജയമാക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."