മഹേശന്റെ ആത്മഹത്യ കേസ്: 29 ലേക്ക് മാറ്റി
ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് , തുഷാര്‍ വെള്ളാപ്പള്ളി, സഹായി കെ.എല്‍ അശോകന് എന്നിവര്‍ക്കെതിരെ ഗൂഢാലോചന, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തണമെന്ന ആത്മഹത്യ ചെയ്ത എസ്.എന്‍.ഡി.പി നേതാവ് മഹേശന്റെ ഭാര്യയുടെ ഹരജിയില്‍ കേസ് വിധി പറയാന്‍ 29 ലേക്ക് മാറ്റി.
വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പുതിയ എഫ്.ഐ.ആര് ഇടണമെന്ന് കഴിഞ്ഞ ദിവസം കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും ഒരു കേസില്‍ രണ്ട് എഫ്.ഐ.ആറും രണ്ട് അന്വേഷണണവും പ്രയോഗികമല്ലന്ന് മാരാരിക്കുളം പൊലിസ് കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേസ് ഇന്നലെ വീണ്ടും പരിഗണിച്ചത്.
മാരാരിക്കുളം പൊലിസ് അന്വേഷിച്ചിരുന്ന കേസ് നിലവില്‍ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. മഹേശന്റെ മരണത്തിനു പിന്നില്‍ യോഗം നേതാക്കളാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ബന്ധുക്കളില്‍ നിന്നുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ വെള്ളാപ്പള്ളി നടേശനെയും തുഷാറിനെയും മണിക്കൂറുകളോളം ചോദ്യം ചെയെ്തങ്കിലും പ്രതി ചേര്‍ത്തിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ഭാര്യ ഉഷാദേവി കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."