ഇനി ഇന്ത്യന്‍ മണ്ണില്‍ നിന്നൊരു ബഹിരാകാശ യാത്ര; മനുഷ്യനെ വഹിക്കാവുന്ന റോക്കറ്റ് വികസിപ്പിച്ച് ഐ.എസ്.ആര്.ഒ
ന്യൂഡല്‍ഹി: ഇന്ത്യന്‍ മണ്ണില്‍ നിന്ന് ഇന്ത്യക്കാരേയും വഹിച്ചുള്ള ബഹിരാകാശ യാത്ര ഇനി അതി വിദൂരമല്ല. ഈ ആഗ്രഹ സഫലീകരണത്തിലേക്ക് വഴിയൊരുക്കി
മനുഷ്യനെയും വഹിച്ച് ബഹിരാകാശത്തേക്ക് പോകാന്‍ സാധിക്കുന്ന റോക്കറ്റ് ജിഎസ്എല്‍വി എംകെ111 ഐസ്.ആര്.ഒ വികസിപ്പിച്ചു. ഇരുനൂറ് പൂര്‍ണ വളര്‍ച്ചയെത്തിയ ഏഷ്യന്‍ ആനകളുടെ ഭാരം വരുന്ന റോക്കറ്റ്
അതിവേഗം ഇന്ത്യയെ ശാസ്ത്രലോകത്തിന്റെ നെറുകയിലെത്തിക്കുമെന്നാണ് പ്രതീക്ഷ. ജൂണ്‍ ആദ്യവാരം റോക്കറ്റ് പരീക്ഷണം നടത്തുമെന്ന് ഐ.എസ്.ആര്.ഒ അറിയിച്ചു.
ഇന്ത്യയില്‍ ഇതുവരെ വികസിപ്പിച്ചെടുത്തതില്‍ വച്ച് ഏറ്റവും ഭാരമേറിയ റോക്കറ്റാണിത്. 640 ടണ്‍ ആണ് ഭാരം. ഭാരമേറിയ സാറ്റലൈറ്റുകളെ ബഹിരാകാശത്ത് എത്തിക്കാന്‍ റോക്കറ്റിന് സാധിക്കും.
റോക്കറ്റ് വിക്ഷേപണം ചെയ്യുന്നതിലൂടെ ലോകത്തെ മള്‍ട്ടി ബില്ല്യണ്‍ ഡോളര്‍ വിക്ഷേപണ വിപണിയില്‍ ഇന്ത്യ ഇടം പിടിച്ചേക്കും. ആറ് തവണയെങ്കിലും റോക്കറ്റ് വിക്ഷേപണം പരീക്ഷിക്കേണ്ടി വരുമെന്നാണ് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നത്.
മൂന്ന് രാഷ്ട്രങ്ങളാണ് ഇതുവരെ മനുഷ്യനേയും വഹിച്ച് ബഹിരാകാശത്തേക്ക് പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."