HOME
DETAILS
MAL
ഗെയില്‍ പദ്ധതിയുടെ ഉദ്ഘാടനം ജനുവരിയില്‍: മുഖ്യമന്ത്രി
backup
December 24 2020 | 05:12 AM
കോട്ടയം: ഗെയില്‍ പൈപ്പ്ലൈന് പദ്ധതിയുടെ ഉദ്ഘാടനം ജനുവരിയില്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യും. തിയതി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇത് പിന്നീട് വെളിപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ കേരള പര്യടന യാത്രയുടെ രണ്ടാം ദിനത്തില്‍ കോട്ടയത്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ഒരിക്കലും പൂര്‍ത്തിയാക്കാനാവില്ലെന്ന് പറഞ്ഞ പല പദ്ധതികളും ഉണ്ടായിരുന്നു. അതില്‍ ഒരെണ്ണമായിരുന്നു ഗെയില്‍ പൈപ്പ്ലൈനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓഖിയും, നിപായും, പ്രളയവും, കൊവിഡുമൊക്കെ ഗുരുതരമായ വിധത്തില്‍ ബുദ്ധിമുട്ടിച്ചു.
ആ സമയത്തൊന്നും നിസഹായതയോടെ നോക്കി നില്ക്കുകയല്ല ഉണ്ടായത്. ഒരുമയും ഐക്യവുമാണ് കേരളത്തിലെ ജനങ്ങളുടെ പ്രത്യേകത. ഇതേ ഐക്യത്തോടെ പ്രതിസന്ധികളെ മറി കടക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. പ്രളയത്തിന് ശേഷം നാടിനെ പുനര്‍ നിര്‍മിക്കേണ്ട അവസ്ഥ ഉണ്ടായി. പ്രളയത്തിന് മുന്‍പുണ്ടായിരുന്ന അതേ അവസ്ഥയിലല്ല പുനര്‍നിര്‍മിക്കാന്‍ ശ്രമിച്ചത്. ഇനി ഒരു ദുരന്തത്തിനും തകര്‍ക്കാനാക്കാത്ത വിധമുള്ള പദ്ധതികളാണ് നടപ്പാക്കിയതെന്നും വ മുഖ്യമന്ത്രി പറഞ്ഞു.
വിവിധ മേഖലയില്‍ നിന്നുള്ള വിദഗ്ധരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. യോഗത്തില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വന് അധ്യക്ഷനായി. സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ കെ. പ്രകാശ് ബാബു, ജോസ് കെ. മാണി, എം.എല്‍.എമാരായ സി.കെ ആശ, സുരേഷ് കുറുപ്പ്, മാണി സി. കാപ്പന് എന്നിവരും തോമസ് ചാഴികാടന് എം.പിയും കെ.ജെ തോമസ്, വി.എന്‍ വാസവന് തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."