HOME
DETAILS

അളവില്‍ തട്ടിപ്പ്: പരാതി നല്‍കിയാല്‍ ഉടന്‍ നടപടി

  
backup
October 04 2018 | 22:10 PM

%e0%b4%85%e0%b4%b3%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a4%e0%b4%bf

തിരുവനന്തപുരം: അളവുതൂക്കത്തില്‍ കൃത്രിമം കാണിക്കുന്ന വ്യാപാരികള്‍ക്കെതിരേ പരാതി നല്‍കുന്നതിനും ഉടന്‍ നടപടിയെടുക്കുന്നതിനും ലീഗല്‍ മെട്രോളജി വകുപ്പ് കോള്‍സെന്റര്‍ ആരംഭിച്ചു.
മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന ഐ.ടി മിഷന്റെ കോള്‍സെന്ററാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്. ജി.പി.എസ് സംവിധാനം ഘടിപ്പിച്ചിട്ടുള്ള വകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് വാഹനങ്ങളെ പ്രത്യേക സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിച്ചാണ് കോള്‍സെന്ററിന്റെ പ്രവര്‍ത്തനം.
സെന്ററില്‍ ലഭിക്കുന്ന പരാതികളിലെ വിവരങ്ങള്‍ കോള്‍സെന്റര്‍ എക്‌സിക്യൂട്ടിവ് സോഫ്റ്റ്‌വെയറില്‍ രേഖപ്പെടുത്തുകയും പരാതിക്കിടയാക്കിയ വ്യാപാര സ്ഥാപനം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് ഏറ്റവും അടുത്തുള്ള എന്‍ഫോഴ്‌സ്‌മെന്റ് വാഹനത്തിലേക്ക് കൈമാറുകയും ചെയ്യും. പരാതിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്റെയും മൊബൈലിലേക്ക് അപ്പോള്‍ത്തന്നെ പരാതി രജിസ്റ്റര്‍ ചെയ്തതായി അറിയിച്ചുകൊണ്ടുള്ള എസ്.എം.എസ് സന്ദേശവും രജിസ്റ്റര്‍ നമ്പരും ലഭിക്കും. പരാതികള്‍ നല്‍കുന്നതിനു പുറമേ വകുപ്പ് നല്‍കുന്ന സേവനങ്ങളെക്കുറിച്ച് അറിയുന്നതിനും കോള്‍സെന്റര്‍ സേവനം പ്രയോജനപ്പെടുത്താം. നമ്പറുകള്‍: ലാന്‍ഡ്‌ലൈന്‍: 155300, 0471 2115054, 2115098, 2335523 മൊബൈല്‍: 9400198198.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago
No Image

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് ബൈഡനും കമലയും 

International
  •  a month ago
No Image

ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍; മേപ്പാടി പഞ്ചായത്തിനെതിരെ പരാതി

Kerala
  •  a month ago
No Image

സംസ്ഥാനത്തെ ടർഫുകൾക്ക് പുതിയ മാർഗരേഖകളുമായി സ്‌പോർട്‌സ് കൗൺസിൽ

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; സൈനികന്‍ ഉള്‍പെടെ രണ്ട് മരണം

National
  •  a month ago
No Image

40 പേരില്‍ കുറയാത്ത സംഘത്തിന് 10 ദിവസം മുമ്പ് ബുക്ക് ചെയ്യാം;  വെര്‍ച്വല്‍ ക്യൂവിനൊപ്പം കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റും ലഭ്യം 

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ പരിശോധന: പരാതി നല്‍കി പ്രതിപക്ഷ നേതാവ് 

Kerala
  •  a month ago