HOME
DETAILS
MAL
വിദ്വേഷ പരാമര്‍ശം: അര്‍ണാബിന്റെ റിപ്പബ്ലിക് ചാനലിന് ലണ്ടനില്‍ 19 ലക്ഷം രൂപ പിഴ
backup
December 24 2020 | 05:12 AM
ലണ്ടന്‍: അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വിയുടെ ഹിന്ദി പതിപ്പായ റിപ്പബ്ലിക് ഭാരത് ടി.വിക്ക് 20,000 പൗണ്ട് (19,85,162.86 രൂപ) പിഴ ചുമത്തി ബ്രിട്ടിഷ് ടി.വി റെഗുലേറ്ററി അതോറിറ്റിയായ ഓഫ് കോം. പാക് ജനതയ്ക്ക് നേരെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് റിപ്പബ്ലിക് ഭാരതിന് പിഴ ചുമത്തിയത്.
2019 സെപ്തംബര്‍ ആറിന് അര്‍ണാബ് ഗോസ്വാമി അവതരിപ്പിച്ച പരിപാടിയില്‍ പാക് ജനതയെ അപകീര്‍ത്തിപ്പെടുത്തുന്ന ഭാഷയും പരാമര്‍ശങ്ങളും ഉപയോഗിച്ചെന്ന് ഓഫ് കോം നല്‍കിയ നോട്ടിസില്‍ പറയുന്നു. അര്‍ണബ് അവതരിപ്പിച്ച പൂച്ഛാ ഹേ ഭാരത് എന്ന പരിപാടി ബ്രോഡ്കാസ്റ്റിങ് നിയമങ്ങള്‍ ലംഘിച്ചെന്നും ഓഫ് കോം വ്യക്തമാക്കുന്നുണ്ട്.
പരിപാടി അവതരിപ്പിച്ച റിപ്പബ്ലിക് ടി.വി എഡിറ്റര്‍ അര്‍ണാബും അതിഥിയായെത്തിയ ആളുകളും പാകിസ്താനി ജനങ്ങളെ അപമാനിച്ചെന്നും പരിപാടിയുടെ ഉള്ളടക്കം വിദ്വേഷ പരാമര്‍ശങ്ങള്‍ അടങ്ങിയതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പരിപാടി യു.കെയില്‍ സംപ്രേക്ഷണം ചെയ്യുന്നതിന് വിലക്കുണ്ട്.
എന്നാല്‍ സംഭവത്തില്‍ 280 തവണ ക്ഷമാപണം നടത്തിയെന്ന് കാണിച്ച് അര്‍ണബ് ഓഫ്‌കോമിന് നല്‍കിയ കത്ത് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. വിഷയത്തില്‍ പ്രേക്ഷരോട് ക്ഷമാപണം നടത്തിയിട്ടുണ്ട്. 2020 ഫെബ്രുവരി 26നും ഏപ്രില്‍ 9നും ഇടയിലായി 280 തവണ തങ്ങളുടെ ക്ഷമാപണം ചാനലില്‍ സംപ്രേക്ഷണം ചെയ്‌തെന്നാണ് റിപ്പബ്ലിക് ഭാരത് കത്തില്‍ പറയുന്നത്. അര്‍ണാബ് ഗോസ്വാമി സവര്‍ക്കറുടെ ക്ഷമാപന റെക്കോര്‍ഡുകള്‍ തകര്‍ത്തതെന്ന് പറഞ്ഞാണ് ഇതിനെ സാമൂഹിക മാധ്യമങ്ങള്‍ പരിഹസിക്കുന്നത്. റിപ്പബ്ലിക് ടി.വി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി പാകിസ്താന്‍ പ്രതിനിധികളെ ചര്‍ച്ചയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും അവര്‍ക്കു നേരെ ആക്രോശിച്ചുവെന്നും ഓഫ് കോമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രോഡ്കാസ്റ്റിങ്, ടെലികമ്മ്യൂണിക്കേഷന്‍സ്, പോസ്റ്റല്‍ ഇന്‍ഡസ്ട്രീസ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കുന്നതില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അംഗീകരിച്ച സംഘടനയാണ് ഓഫ് കോം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."