HOME
DETAILS
MAL
വിദേശത്ത് മരിച്ചവരുടെ മൃതദേഹം സൗജന്യമായി എത്തിക്കണം; സുപ്രിംകോടതിയില്‍ ഹരജി
backup
October 04 2018 | 22:10 PM
ന്യൂഡല്‍ഹി: വിദേശത്ത് മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം കൊണ്ടുവരാന്‍ വിമാനക്കമ്പനികള്‍ വന്‍തുക ഈടാക്കുന്ന നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി.
മൃതദേഹങ്ങള്‍ സൗജന്യമായി ഇന്ത്യയിലേക്കെത്തിക്കുന്നതിന് മാര്‍ഗരേഖ തയാറാക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അജ്മാനിലെ പൊതുപ്രവര്‍ത്തകനായ അഷ്റഫ് താമരശേരിയാണ് ഹരജി നല്‍കിയത്.നിലവില്‍ ഒരാളുടെ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിന് ലക്ഷങ്ങള്‍ ആവശ്യമാണ്. പലപ്പോഴും ആവശ്യമായ പണം നല്‍കാനാവാത്തതിനാല്‍ ദിവസങ്ങളോളം മോര്‍ച്ചറിയില്‍വച്ച് അവസാനം അവിടെ തന്നെ മറവുചെയ്യേണ്ട സാഹചര്യമാണുള്ളതെന്നും ഹരജിയില്‍ പറയുന്നു. പാകിസ്താന്, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ് പോലുള്ള രാജ്യങ്ങള്‍ സൗജന്യമായാണ് അവരുടെ പൗരന്മാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."