കശ്മിരില്‍ യുവാവിനെ കവചമാക്കി ജീപ്പില്‍ കെട്ടിയതിനെ ന്യായീകരിച്ച് കരസേനാ മേധാവി
ന്യൂഡല്‍ഹി: കശ്മിരില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ട് കവചമാക്കിയ സൈന്യത്തിന്റെ നടപടിയെ ന്യായീകരിച്ച് കരസേനാ മേധാവി. ജമ്മു കശ്മിരിലെ വൃത്തിക്കെട്ട യുദ്ധത്തിനെതിരെ പുതിയ തന്ത്രങ്ങള്‍ പരീക്ഷിക്കേണ്ടത് ആവശ്യമായി വരുമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.
ആളുകള്‍ കല്ലുകളും പെട്രോള്‍ ബോംബുകളും ഞങ്ങള്‍ക്ക് നേരെ എറിയുമ്പോള്‍, ഞാന്‍ എന്റെ ആളുകളോട് കാത്തിരിക്കാനും മരിക്കാനും പറയണോ?. ആളുകള്‍ കല്ലെറിയുന്നതിന് പകരം സൈന്യത്തിനെതിരെ വെടിക്കോപ്പുകള്‍ ഉപയോഗിക്കുമെങ്കില്‍ അതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനഗറില്‍ കഴിഞ്ഞമാസം ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഫാറൂഖ് അഹമ്മദ് എന്ന കശ്മീരിയെ ജീപ്പിനു മുമ്പില്‍ കെട്ടിവച്ച് റെയ്ഡ് നടത്തിയത്. ഒന്‍പതു ഗ്രാമങ്ങളില്‍ റെയ്ഡ് നടത്തിയ ശേഷം ഫാറൂഖ് അഹമ്മദിനെ ഉപേക്ഷിക്കുകയായിരുന്നു.
വീഡിയോ പുറത്തുവന്നതോടെ രാജ്യത്താകമാനം വലിയ വിവാദം ഉയര്‍ന്നിരുന്നു. ഇതോടെ സംഭവത്തില്‍ ജമ്മു കശ്മിര് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പൊലിസിനോട് റിപ്പോര്‍ട്ട് തേടി. സൈനികര്‍ക്കെതിരെ പൊലിസ് പ്രഥമ വിവര റിപ്പോര്‍ട്ട് നല്കിയപ്പോള്, സൈന്യം ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം സംഭവത്തില്‍ അന്വേഷണം നേരിട്ട മേജര്‍ ലീത്തുല്‍ ഗോഗോയ്ക്ക് സൈനിക ബഹുമതി ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."