ആലപ്പുഴയ്ക്ക് ആവശ്യം ശാസ്ത്രീയ വികസനം: എം.പി
ആലപ്പുഴ: അശാസ്ത്രീയമായ വികസന പ്രവര്‍ത്തനങ്ങള്‍ നഗരത്തിന്റെ ശോഭ കെടുത്തുമെന്ന് കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു. ആലപ്പുഴ നഗരസഭ ഗുരുമന്ദിരം വാര്‍ഡില്‍ പുതുതായി നിര്‍മിച്ച വയോജന വിശ്രമകേന്ദ്രത്തിന്റേയും അങ്കണവാടി കെട്ടിടത്തിന്റേയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വയോജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുന്ന കാഴ്ചയാണ് സമൂഹത്തില്‍ കണ്ടുവരുന്നത്. ഇവരെ സംരക്ഷിക്കാനും ഇരിപ്പിടമൊരുക്കാനുമുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും കെ.സി പറഞ്ഞു.
വിദ്യാഭ്യാസ-ആരോഗ്യമേഖലകളില്‍ നമ്മുടെ ജില്ല കൂടുതല്‍ പുരോഗതി കൈവരിക്കേണ്ടതുണ്ട്. യു.ഡി.എഫ് ഭരണകാലത്ത് ഈ മേഖലയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ശാസ്ത്രീയമായ വികസനപ്രവര്‍ത്തനങ്ങള്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ബഷീര്‍ കോയാപറമ്പില്‍ സ്വാഗതം പറഞ്ഞു.
കൗണ്‍സിലര്‍മാരായ ഷോളി സിദ്ധകുമാര്‍, ബി മെഹബൂബ്, മോളി ജേക്കബ്, ബിന്ദുതോമസ് കളരിക്കല്‍, ജ്യോതിമോള്‍, കരോളിന്‍ പീറ്റര്‍, എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു സജീവ്, സുന്ദരം കുറുപ്പശ്ശേരി, ജിജി സാലസ്സ്, ജയശ്രീ ഗണേശന്‍, സൈമണ്‍ ജോസഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."