HOME
DETAILS

ശബരിമല: ആര്‍.എസ്.എസിനൊപ്പം പാര്‍ട്ടി പത്രവും എ.ബി.വി.പിയും; ബി.ജെ.പി പ്രതിസന്ധിയില്‍

  
backup
October 04 2018 | 22:10 PM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8a%e0%b4%aa%e0%b5%8d%e0%b4%aa

മലപ്പുറം: ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ സ്ത്രീകള്‍ക്കു പ്രവേശനമനുവദിച്ച സുപ്രിം കോടതി വിധിയില്‍ ആര്‍.എസ്എസ് നിലപാടിനൊപ്പം പാര്‍ട്ടി പത്രവും എ.ബി.വി.പിയും ചേര്‍ന്നതോടെ ബി.ജെ.പി കടുത്ത രാഷ്ട്രീയ പ്രതിസന്ധിയില്‍. ഇതോടെ കോടതി വിധിക്കെതിരേ അയ്യപ്പ ഭക്തരില്‍ വലിയൊരു വിഭാഗത്തില്‍നിന്ന് ഉയര്‍ന്ന പ്രതിഷേധം മുതലെടുക്കാനാവാതെ വലയുകയാണ് ബി.ജെ.പി നേതൃത്വം.
രാജ്യത്തു പുരുഷന്‍മാര്‍ക്കു പ്രവേശനമുള്ള എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്നാണ് ആര്‍.എസ്.എസ് നിലപാട്. ശബരിമലയുടെ കാര്യത്തിലും ഇതു തന്നെ വേണമെന്നാണ് മുതിര്‍ന്ന ആര്‍.എസ്.എസ് നേതാക്കള്‍ പറയുന്നത്. അവരതു പരസ്യമായി തന്നെ പ്രഖ്യാപിച്ചിട്ടുമുണ്ട്.
വിധി വന്ന സമയത്ത് ആര്‍.എസ്.എസിന്റേതുമായി യോജിച്ചുപോകുന്ന തരത്തിലുള്ള അഭിപ്രായമാണ് ബി.ജെ.പി നേതാക്കളും പ്രകടിപ്പിച്ചത്. എന്നാല്‍ വിധിക്കെതിരേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്തസമൂഹത്തില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നുവന്നതോടെ ഈ നിലപാടില്‍ ചാഞ്ചാട്ടമുണ്ടായി. ഒടുവില്‍ ശബരിമലയിലെ ആചാരങ്ങള്‍ പഴയപടി പാലിക്കണമെന്ന നിലപാടിലേക്ക് ബി.ജെ.പി എത്തുകയും ചെയ്തു.
ഇതിനിടയിലാണ് കോടതി വിധിയെ അനുകൂലിച്ചുകൊണ്ട് ഇന്നലെ പാര്‍ട്ടി പത്രമായ ജന്മഭൂമിയില്‍ ലേഖനം വന്നത്. സുപ്രിം കോടതി ഉത്തരവ് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ സങ്കല്‍പങ്ങളെയോ ആചാരാനുഷ്ഠാനങ്ങളെയോ ഒരുതരത്തിലും ബാധിക്കുന്നില്ലെന്ന് ഭാരതീയ വിചാര കേന്ദ്രം ഡെപ്യൂട്ടി ഡയരക്ടര്‍ ആര്‍. സഞ്ജയന്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
തൊട്ടു പിറകെ സംഘ്പരിവാറിന്റെ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പിയും ഈ നിലപാടിനെ പിന്തുണച്ചു രംഗത്തെത്തി. സഞ്ജയന്റെ ലേഖനത്തെ പിന്തുണച്ചുകൊണ്ട് എ.ബി.വി.പി നേതാവ് ഒ. നിതീഷ് കുമാര്‍ രംഗത്തു വന്നിരിക്കുകയാണ്. ഇതേ നിലപാട് പ്രകടിപ്പിച്ചുള്ള എ.ബി.വി.പിയുടെ മറ്റൊരു നേതാവ് ജി. അരുണ്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നുമുണ്ട്.
ഇതോടെ ബി.ജെ.പിയുടെ മലക്കംമറിച്ചിലിനെതിരേ പരക്കെ വിമര്‍ശനമുയരുകയാണ്. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസ് കേരള ഘടകം സുപ്രിം കോടതി വിധിക്കെതിരേ പുനഃപരിശോധനാ ഹരജി നല്‍കണമെന്ന് ആവശ്യപ്പെടുകും യു.ഡി.എഫിലെ മറ്റു ഘടകകക്ഷികള്‍ ഇതിനനുകൂലമായ നിലപാടു സ്വീകരിക്കുകയും ചെയ്തതോടെ വെട്ടിലായിരിക്കുകയാണ് ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വം.
വിധിയെ എതിര്‍ക്കുന്ന ഭക്തസമൂഹത്തിന്റെ വോട്ട് ഭാവിയില്‍ യു.ഡി.എഫിന് അനുകൂലമായി മാറുമോ എന്ന ആശങ്കയിലാണ് ബി.ജെ.പി നേതാക്കള്‍. ഈ സാഹചര്യത്തിലാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശീധരന്‍പിള്ളയ്ക്ക് ജന്മഭൂമിയിലെ ലേഖനത്തെ തള്ളിപ്പറയേണ്ടി വന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്; അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  2 months ago
No Image

സ്വര്‍ണ്ണക്കടത്ത്: ഗവര്‍ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി വെബ്‌സൈറ്റിലില്ല'

Kerala
  •  2 months ago