പിണറായി സര്‍ക്കാരിന്റെ നേട്ടം സ്ത്രീപീഡനത്തിലെ റെക്കോഡ്: എം.കെ.എ ലത്തീഫ്
പറവൂര്‍: പിണറായി സര്‍ക്കാരിന്റെ ഒരു വര്‍ഷക്കാലത്തെ പ്രധാന നേട്ടം സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചതിലെ റെക്കോര്‍ഡാണെന്ന് മുസ്‌ലിം ലീഗ് ദേശീയകൗണ്‍സില്‍ അംഗം എം.കെ.എ ലത്തീഫ്. പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ മുസ്‌ലിംലീഗ് നീണ്ടൂര്‍-ആളംതുരുത്ത് ശാഖകള്‍ സംയുക്തമായി സംഘടിപ്പിച്ച ജനകീയ വിചാരണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ചരിത്രത്തില്‍ സ്ത്രീകള്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെട്ടത് 2016-17 വര്‍ഷമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച കണക്കുതന്നെ വ്യക്തമാക്കുന്നു.
സി.പി.എമ്മിന്റെ മുളവുകാട് ലോക്കല്‍ സെക്രട്ടറി ഷഗി മൂന്നാംക്ലാസുകാരിയെ പീഡിപ്പിച്ച് ഒളിവില്‍പോയി.
ജനങ്ങള്‍ ആക്ഷന്‍ കൗണ്‍സിലുണ്ടാക്കി സമരത്തിനിറങ്ങിയപ്പോഴാണ് പ്രതിയെ പിടികൂടിയത്. പ്രതികളോടുള്ള സര്‍ക്കാരിന്റെ ഈ സമീപനമാണ് പീഡനങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബ്ദുള്ള അധ്യക്ഷത വഹിച്ചു.
വി.എം കാസിം, കെ.എ അബ്ദുല്‍കരീം, എടത്തല നാദിര്‍ഷ, അന്‍വര്‍ കൈതാരം, അക്‌സര്‍ മുട്ടം, നാസര്‍ കൊടികുത്തുമല, സലാം തോട്ടുങ്ങല്‍, കെ.എ ഇബ്രാഹിം, ടി.എ ലത്തീഫ്, സി.എ അഫ്‌സല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."