HOME
DETAILS
MAL
ശബരിമല സ്ത്രീ പ്രവേശനം: ബി.ജെ.പി വിശ്വാസികള്‍ക്കൊപ്പമെന്ന് ശ്രീധരന്‍പിള്ള
backup
October 04 2018 | 22:10 PM
കോട്ടയം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ബി.ജെ.പിയുടെ നിലപാട് വിശ്വാസികള്‍ക്കൊപ്പമാണെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി.
ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസത്തെ തകര്‍ക്കാനുള്ള സംഘടിത നീക്കത്തിന് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്. വിശ്വാസികളുടെ നിലപാടിനെതിരായി നിലപാടെടുത്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല. വിധി വന്നതിനു ശേഷം പന്തളം രാജകുടുംബം, തന്ത്രി കുടുംബം, പ്രധാന സാമുദായിക സംഘടനകള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവരുടെ തീരുമാനത്തിന് ബി.ജെ.പി പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."