അങ്കമാലി ഇനി സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലം
അങ്കമാലി: നിയോജകമണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി പൂര്‍ത്തീകരിച്ചു. റോജി.എം.ജോണ്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 23.9 ലക്ഷം രൂപ ഉള്‍പ്പെടെ മൊത്തം 51,00,311 രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.
വൈദ്യുതി കണക്ഷന് ഇല്ലാതിരുന്ന 84 എ.പി.എല്‍ കുടുംബങ്ങളിലും, 425 ബി.പി.എല്‍ കുടുംബങ്ങളിലും വൈദ്യുതിയെത്തിച്ചതോടെയാണ് അങ്കമാലി സമ്പൂര്‍ണ വൈദ്യുതീകരണ നിയോജകമണ്ഡലമായത്. റോജി എം.ജോണ്‍ എം.എല്‍.എ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം നിര്‍വഹിച്ചു.
സമ്മേളനത്തില്‍ നഗരസഭ ചെയര്പേഴ്സന് എം.എ ഗ്രേസി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി പോള്‍, കെ.എസ് ഇ.ബി എറണാകുളം ചീഫ് എന്‍ജിനീയര്‍ സി.വി നന്ദന്, ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പി.എ നാരായണ സ്വാമി, ജില്ലാ പഞ്ചായത്തംഗങ്ങളായ ശാരദ മോഹന്‍, സാംസണ് ചാക്കോ, കെ.വൈ. ടോമി, തുറവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വര്‍ഗീസ്, മൂക്കന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മോളി വിന്‍സെന്റ്, മലയാറ്റൂര്‍നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് ആനിമോള് ബേബി, കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ഷാജു വി തെക്കേക്കര, നഗരസഭ കൗണ്‍സിലര്‍ കെ.കെ സലി, അങ്കമാലി ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്.ബി സുരേഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."