ബ്രൂവറി അനുവദിച്ചതിനെതിരേ കൊച്ചിയില്‍ നില്‍പ്പുസമരം
കൊച്ചി: നടപടിക്രമങ്ങള്‍ പാലിക്കാതെയും നയവിരുദ്ധമായും ബ്രൂവറികളും ഡിസ്റ്റിലറിയും ആരംഭിക്കാനുള്ള നീക്കം ജനവിരുദ്ധമാണെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ കമ്മിഷന്‍ മുന്‍ വൈസ് ചെയര്‍മാന്‍ ബിഷപ്പ് ഡോ. ജോസഫ് കാരിക്കാശ്ശേരി പറഞ്ഞു.
കെ.സി.ബി.സി മദ്യവിരുദ്ധസമിതി സംസ്ഥാന കമ്മിറ്റിയുടെയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ എറണാകുളം ടൗണ്‍ഹാളിനു മുന്നില്‍ നടത്തിയ നില്‍പ്പുസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്.
ഇടതുമുന്നണിയുടെ മദ്യനയരേഖ അഗ്‌നിക്കിരയാക്കി പ്രവര്‍ത്തകള്‍ പ്രതിഷേധിച്ചു. യോഗത്തില്‍ കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍ അധ്യക്ഷനായി.
സി.ആര്‍ നീലകണ്ഠന്‍, അഡ്വ. ചാര്‍ളിപോള്‍, പ്രസാദ് കുരുവിള, ഫാ. ജോര്‍ജ് നേരേവീട്ടില്‍, പ്രൊഫ. കെ.കെ കൃഷ്ണന്‍, ഡോ. ജേക്കബ് വടക്കുഞ്ചേരി, റവ. ഡോ.ദേവസ്സി പന്തലൂക്കാരന്‍, ഫാ.അഗസ്റ്റിന്‍ ബൈജു, ഫാ.തോമസ് കൊറ്റിയത്ത്, തങ്കച്ചന്‍ വെളിയില്‍, ആന്റണി ജേക്കബ് ചാവറ, ജോസ് ചെമ്പിശ്ശേരി, കെ.കെ വാമലോചനന്‍, എം.എല്‍.ജോസഫ്, മേരി സദാനന്ദ പൈ, കെ.പി കാര്‍മലി, കെ.കെ സൈനബ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."