തെരുവുനായ വന്ധ്യംകരണം: സന്നദ്ധ സംഘടനകളുടെ സേവനം തേടുമെന്ന് മന്ത്രി കെ.ടി ജലീല്‍
ആലുവ: തെരുവ് നായകളെ വന്ധ്യംകരിക്കാന്‍ സന്നദ്ധ സംഘടനകളുടെ സേവനം തേടുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ ആലുവയില്‍ പറഞ്ഞു.
ഇതിനായി സംഘടനകളുടെ പ്രാവിണ്യം പരിശോധിച്ച ശേഷം എം പാനല്‍ ചെയ്യും. മൊബെല്‍ സ്റ്റെറിലൈസേഷന്‍ യൂണിറ്റുകള്‍ ഒരോ സ്ഥലത്തും വെറ്റനറി ഡോക്ടര്‍മാരുടെ സഹായത്തോടെ വന്ധ്യംകരണ ക്യാംപുകള്‍ നടത്തും.
ഒരു പട്ടിയെ പിടികൂടി വന്ധീകരിക്കുന്നതിന് 2100 രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്. വന്ധ്യംകരണം ചെയ്ത പട്ടികളുടെ ചെവിയില്‍ അടയാളമിടും. ഇപ്പോള്‍ കുടുംബശ്രീയെ മാത്രമാണ് സര്‍ക്കാര്‍ പദ്ധതിയില്‍ പങ്കാളികളാക്കിയിട്ടുള്ളത്. 500 കുടുംബശ്രീ അംഗങ്ങള്‍ക്ക് വന്ധ്യംകരണത്തിനായി പരിശീലനം നല്‍കിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് തെരുവ് നായകളുടെ കടിയേറ്റ് രണ്ട് പേര് മരിച്ച പ്രദേശത്ത് രണ്ടാഴ്ച ക്യാംപ് നടത്തിയിരുന്നു. തെരുവ് നായകളുടെ പ്രജനനം സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാത്രം പ്രയോഗിച്ച് തടയാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് സന്നദ്ധ സംഘടനകളെ കൂടി പങ്കാളികളാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."