രക്ഷാപ്രവര്‍ത്തനത്തിന് ബോട്ട് അനുവദിക്കണം: വികസനസമിതി
തൃശൂര്‍: അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ഫിഷറീസ് വകുപ്പ് ജില്ലക്ക് വേണ്ടി പ്രത്യേക ബോട്ട് അനുവദിക്കണമെന്ന് കലക്‌ട്രേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എയാണ് ഇത് സംബന്ധിച്ച പ്രമേയം യോഗത്തില്‍ അവതരിപ്പിച്ചത്. ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ. പിന്താങ്ങി.
രക്ഷാബോട്ടുകള്‍ സമയത്ത് ലഭ്യമാകാത്തത് മൂലം അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ മുങ്ങി മരിക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ടെന്ന് പ്രമേയം അവതരിപ്പിച്ച അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. പറഞ്ഞു. ജില്ലയിലെ അഴീക്കോട് കടലില്‍ പോയ രണ്ട് മത്സ്യത്തൊഴിലാളികള്‍ ഇത്തരത്തില്‍ മുങ്ങിമരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തിലുളള അപകടങ്ങള്‍ ഭാവിയില്‍ ഒഴിവാക്കുന്നതിന് ഫിഷറീസ് വകുപ്പ് മുന്‍ കയ്യെടുക്കണമെന്നും ജില്ലക്ക് രക്ഷാബോട്ട് ഉടന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ദേശീയപാതയില്‍ മണ്ണൂത്തി മുതല്‍ വടക്കാഞ്ചേരി വരെയുളള ഭാഗത്ത് വെളളക്കെട്ട് മൂലം ഉണ്ടായിട്ടുളള പ്രശ്‌നങ്ങള്‍ അതീവ ഗുരുതരമാണെന്ന് കെ. രാജന്‍ എം.എല്‍.എ. യോഗത്തില്‍ പറഞ്ഞു. യാത്രക്കാരും പ്രദേശത്തെ ജനങ്ങളും ഇത് മൂലം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
ദേശീയ പാത അധികൃതരും ജില്ലാഭരണകൂടവും ഇക്കാര്യത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചാലക്കുടി നിയോജക മണ്ഡലത്തിലെ കിഴക്കന്‍ മേഖലയില്‍ വന്യമൃഗങ്ങള്‍ മൂലം കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം ഉടന്‍ നല്‍കുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.
ബി.ഡി. ദേവസി എം.എല്‍.എയാണ് പ്രശ്‌നം യോഗത്തില്‍ ഉന്നയിച്ചത്. വാച്ചുമരം പട്ടിക വര്‍ഗ കോളനി മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പട്ടിക വര്‍ഗ വകുപ്പ് ത്വരിതപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കേരള വാട്ടര്‍ അതോറിറ്റി മണലൂര്‍ നിയോജക മണ്ഡലത്തിലെ മണലൂര്‍, കാരക്കുന്ന്, വെങ്കിടങ്ങ് പഞ്ചായത്തുകള്‍ക്ക് വേണ്ടി നിര്‍മാണം പൂര്‍ത്തിയാക്കിയിക്കുളള ശുദ്ധജല വിതരണ പദ്ധതി വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതു മൂലം പ്രവര്‍ത്തന സജമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മുരളി പെരുനെല്ലി എം.എല്‍.എ. യോഗത്തില്‍ പറഞ്ഞു.
വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ യോഗത്തെ അറിയിച്ചു. എം.എല്‍.എ. മാരായ ഇ.ടി. ടൈസണ്‍ മാസ്റ്റര്‍, പ്രൊഫ. കെ.യു. അരുണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ യു. ഗീത പങ്കെടുത്തു. എ.ഡി.എം. സി.കെ. അനന്തകൃഷ്ണന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."