HOME
DETAILS
MAL
ഐ.സി.ഐ.സി.ഐ ബാങ്ക് മേധാവി ചന്ദ കൊച്ചാര്‍ രാജിവച്ചു
backup
October 04 2018 | 23:10 PM
ന്യൂഡല്‍ഹി: ഐ.സി.ഐ.സി.ഐ ബാങ്ക് മാനേജിങ് ഡയരക്ടറും സി.ഇ.ഒയുമായ ചന്ദ കൊച്ചാര്‍ രാജിവച്ചു. അനധികൃതമായി വായ്പ അനുവദിച്ചതില്‍ അന്വേഷണം നേരിടുന്നതിനിടെയാണ് രാജിപ്രഖ്യാപനം. രാജിവയ്ക്കാനുള്ള ചന്ദ കൊച്ചാറിന്റെ തീരുമാനം താമസം കൂടാതെ അംഗീകരിക്കുകയാണെന്ന് ബാങ്ക് അറിയിച്ചു. സന്ദീപ് ഭക്ഷിയാണ് പുതിയ മേധാവി. കൊച്ചാറിനെതിരേയുള്ള അന്വേഷണം അവസാനിക്കുന്നതുവരെ സി.ഇ.ഒ, മാനേജിങ് ഡയരക്ടര്‍ ചുമതല വഹിക്കുന്നത് ബാങ്കിന്റെ ലൈഫ് ഇന്‍ഷുറന്‍സ് തലവനായ ഭക്ഷിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."