HOME
DETAILS

സഊദിയിൽ മുവ്വായിരത്തോളം വ്യാജ സർട്ടിഫിക്കറ്റുകൾ പിടികൂടിയതായി എഞ്ചിനീയറിങ് കൗൺസിൽ  

  
backup
December 24 2020 | 11:12 AM

council-of-engineers-seizes-about-2800-forged-engineering-certificates

      റിയാദ്: സഊദിയിൽ മുവ്വായിരത്തോളം വ്യാജ സർട്ടിഫിക്കറ്റുകൾ പിടികൂടിയതായി എഞ്ചിനീയറിങ് കൗൺസിൽ അറിയിച്ചു. തൊഴിൽ മേഖലയിൽ എഞ്ചിനീയറിങ് കൗൺസിലിൽ രജിസ്ട്രേഷൻ നിർബന്ധമാക്കിയ പ്രൊഫഷനുകളിൽ രജിസ്ട്രേഷനായി സമർപ്പിച്ച സർട്ടിഫിക്കറ്റുകളിൽ നടത്തിയ പരിശോധനയിലാണ് വ്യാജന്മാരെ പിടികൂടിയത്. ഇത്തരത്തിൽ സമർപ്പിക്കപ്പെട്ട 2,799 വ്യാജ എഞ്ചിനീയറിങ്, ടെക്നിക്കൽ  സർട്ടിഫിക്കറ്റുകൾ പിടികൂടിയതായി സഊദി എഞ്ചിനീയറിങ് കൗൺസിൽ അറിയിച്ചു. പിടികൂടപ്പെട്ടവരിൽ വിവിധ രാജ്യക്കാരായ തൊഴിലാളികളുണ്ട്.

      എഞ്ചിനീയറിംഗ്, സാങ്കേതിക ജോലികളിൽ നിയമലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും നിയന്ത്രിക്കാൻ അതോറിറ്റി വർഷങ്ങളായി പ്രവർത്തിച്ചു വരികയാണെന്നും എഞ്ചിനീയറിംഗ്, സാങ്കേതിക ജോലികളിൽ ഉയർന്ന നിലവാരം പുലർത്തുന്ന യോഗ്യതകളില്ലാതെ തൊഴിൽ ചെയ്യുന്നവരെ കണ്ടെത്താനുള്ള പദ്ധതിയുടെ ഭാഗമായി അതോറിറ്റി നടത്തിയ പരിശോധനകളിലാണ് വ്യാജ രേഖകൾ കണ്ടെത്തുന്നതെന്നും അതോറിറ്റി സെക്രട്ടറി ജനറൽ എഞ്ചിനീയർ ഫർഹാൻ അൽ ശമ്മരി പറഞ്ഞു.

     നിലവാരമില്ലാത്ത ടെക്‌നിഷ്യൻ മാരെയും അസിസ്റ്റന്റ് എഞ്ചനീയർമാരെയും ഒഴിവാക്കുന്നതിൽ എഞ്ചിനീയറിങ് കൗൺസിൽ നിർണ്ണായക പങ്കു വഹിക്കുന്നുണ്ട്. ഇത്തരക്കാരുടെ സാന്നിധ്യം എഞ്ചിനീയറിംഗ്, നിർമ്മാണ മേഖലയുടെ ഗുണനിലവാരത്തെയും ഉൽ‌പാദനത്തെയും ബാധിക്കുമെന്നും അവർ പ്രവർത്തിക്കുന്ന പ്രോജക്റ്റുകളുടെ സുരക്ഷക്ക് തന്നെ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശ തൊഴിലാളികൾക്കായി പ്രൊഫഷണൽ പരീക്ഷകൾ നടത്താൻ  മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രി സഊദി എഞ്ചിനീയറിങ് കൗൺസിലിന് നിർദേശം നൽകിയതായും അദ്ദേഹം വെളിപ്പെടുത്തി.

    എഞ്ചിനീയറിങ്ങിനു പുറമെ നിരവധി ടെക്നിക്കൽ പ്രൊഫഷനുകളാണ് അടുത്തിടെ എഞ്ചിനീയറിങ് കൗൺസിലുമായി ലിങ്ക് ചെയ്തത്. ഇഖാമയിൽ ഇത്തരത്തിലുള്ള ഏതെങ്കിലും പ്രൊഫഷൻ ആണെങ്കിൽ ഇവർ എഞ്ചിനീയറിങ് കൗൺസിലിൽ അംഗത്വം നേടിയാൽ മാത്രമേ ഇഖാമ പുതുക്കാൻ പറ്റൂ. അല്ലെങ്കിൽ ഇഖാമ പുതുക്കുവാനും പ്രൊഫഷൻ മാറ്റുവാനുമായി മൂന്ന് മാസത്തെ താൽകാലിക മെമ്പർഷിപ്പ് മാത്രമാണ് നൽകുന്നത്. ഈ സമയ പരിധിക്കുള്ളിൽ ഇവർ സ്പോൺസറുമായി ബന്ധപ്പെട്ട് അനുയോജ്യമായ പ്രൊഫഷൻ തിരഞ്ഞെടുക്കണം. ഇതിന് കമ്പനിയോ സ്പോൺസറോ സഹകരിക്കണം. അല്ലാത്ത പക്ഷം തൊഴിൽ നഷ്ടപ്പെടുന്ന നിലയിലാണ് കാര്യങ്ങൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  5 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  6 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  6 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  6 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  7 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  7 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  7 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  7 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  7 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  8 hours ago