യോഗിക്കെതിരേ പരാതി: ജീവന് ഭീഷണിയെന്ന് കോണ്‍ഗ്രസ് നേതാവ്
ലഖ്‌നൗ: 19 വര്‍ഷം മുന്‍പുള്ള കൊലപാതകക്കേസില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ പരാതി നല്‍കിയതിനാല്‍ തനിക്കും കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് തലത് അസീസ്. കേസില്‍ യോഗിക്കെതിരേ കോടതി നോട്ടിസ് അയച്ചതിന് പിന്നാലെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്നാണ് അവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചത്.
1999ല്‍ നടന്ന കേസില്‍ യോഗി ആദിത്യനാഥ് ഹാജരാവണമെന്ന് കഴിഞ്ഞയാഴ്ചയാണ് കോടതി നോട്ടിസ് അയച്ചത്. തീവ്രവികാരമുണര്‍ത്തുന്ന യോഗിയുടെ പ്രസംഗത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ സത്യപ്രകാശ് എന്ന കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടതിലാണ് യോഗിക്ക് നോട്ടിസ് അയച്ചത്. ഇതിനെതിരേ യോഗിക്കും 50 ഓളം കൂട്ടാളികള്‍ക്കുമെതിരേ തലത് അസീസ് മഹാരജ്ഗഞ്ച് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ഈ കേസ് 2002ല്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍, കേസ് വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ ഇവര്‍ വീണ്ടും പുനപ്പരിശോധന ഹരജി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."