മഹാരാഷ്ട്ര: സഖ്യ തീരുമാനം അടുത്ത മാസമെന്ന് അശോക് ചവാന്
മുംബൈ: മഹാരാഷ്ട്രയിലെ മഹാസഖ്യത്തിന്റെ അന്തിമ തീരുമാനം അടുത്ത മാസമുണ്ടാവുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് അശോക് ചവാന്. എന്‍.സി.പി നേതാക്കളുമായുള്ള അടുത്ത കൂടിക്കാഴ്ച ഒക്ടബോര്‍ 12ന് നടക്കും. ഡോ. ബി.ആര് അംബേദ്കറുടെ പേരമകന് പ്രകാശ് അംബേദ്കറുടെ പാര്‍ട്ടിയുമായുള്ള സംഖ്യം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയെ സഹായിക്കുന്ന ഒരു പ്രവര്‍ത്തനവും നടത്തരുതെന്നാണ് മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളോടും ആവശ്യപ്പെടാനുള്ളത്. സ്വതന്ത്ര പാര്‍ലമെന്റ് അംഗങ്ങളായ രാജു ഷെട്ടി, ലോക് തന്ത്രിക് ജനതാദളിന്റെ കപില്‍ പാട്ടീല്‍, ഇടതു പാര്‍ട്ടികള്‍ എന്നിവരുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച ആരംഭിച്ചു.
ബഹുജന്‍ സമാജ്വാദി പാര്‍ട്ടി (ബി.എസ്.പി)യുമായുള്ള സഖ്യം സംബന്ധിച്ചുള്ള തീരുമാനം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് ചവാന് പറഞ്ഞു. മഹാരാഷ്ട്രയില്‍ ഇന്നലെ നടന്ന ജന്‍സംഘര്‍ഷ് യാത്രയില്‍ കര്‍ഷക സമരത്തെ അക്രമിച്ച നടപടി അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
ബി.ജെ.പി ഗാന്ധി ജയന്തി ആഘോഷിച്ചത് ഫോട്ടോ എടുക്കാനുള്ള അവസരം മാത്രമായിട്ടാണ്. ഒരു ഭാഗത്ത് ഗാന്ധി ജയന്തി ആഘോഷിക്കുമ്പോള്‍ മറു ഭാഗത്ത് കര്‍ഷകരെ അക്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."