തെരഞ്ഞെടുപ്പിന് മുന്‍പ് ബി.ജെ.പിക്കെതിരേ സഖ്യം രൂപംകൊള്ളുമെന്ന് ചന്ദ്രബാബു നായിഡു
അമരാവതി: ബി.ജെ.പിക്കെതിരേയുള്ള പൊതു സഖ്യം തെരഞ്ഞെടുപ്പിന് മുന്‍പ് രൂപം കൊള്ളുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ എന്‍. ചന്ദ്രബാബു നായിഡു. മോദി സര്‍ക്കാരിന്റെ ഭരണത്തിനെതിരേ ജനങ്ങള്‍ രോഷാകുലരാണ്. ബദല്‍ മുന്നണി ഉയര്‍ന്നുവരും. പുതിയ മുന്നണിയെ അവര്‍ സ്വീകരിക്കും. തെരഞ്ഞെടുപ്പിന് മുന്‍പ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തത് ജനങ്ങളുടെ പ്രതീക്ഷയെ കുറക്കില്ല. ഉത്തരവാദിത്തമുള്ള പൗരന് എന്ന നിലയില്‍ എന്റെ പങ്ക് ഞാന്‍ നിര്‍വഹിക്കും. രാജ്യതാല്പര്യത്തിനായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ പാര്‍ട്ടികളേയും നമുക്ക് ഒരുമിച്ച് കൊണ്ടുവരാം. നായിഡു പറഞ്ഞു.
വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ സഖ്യം രൂപീകരിക്കാനുള്ള ചര്‍ച്ചകളുമായി രാജ്യത്തെ വിവിധ പാര്‍ട്ടികളെ സമീപിച്ചുതുടങ്ങിയതായും നായിഡു പറഞ്ഞു.
പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുപ്പിന് ശേഷവും നിര്‍ണയിക്കാം. എല്ലാവര്ക്കും പൊതുസമ്മതിയുള്ള ഒരു നേതാവാകണമെന്ന് മാത്രം. തെരഞ്ഞെടുപ്പിന് മുമ്പ് അങ്ങനെയൊരാളെ കണ്ടെത്താനായാല്‍ നല്ലതാണെന്നും തനിക്ക് കേന്ദ്രമന്ത്രി പദവിക്ക് താല്പര്യമില്ലെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."