HOME
DETAILS
MAL
ആഘോഷങ്ങള്‍ കരുതലോടെ: ജാഗ്രത കൈവിടരുതെന്ന് ആരോഗ്യമന്ത്രി
backup
December 24 2020 | 13:12 PM
തിരുവനന്തപുരം:ക്രിസ്മസ്,പുതുവത്സരാഘോഷങ്ങള്‍ വരാനിരിക്കെ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ആഘോഷങ്ങള്‍ കരുതലോടെ വേണം, കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം മന്ത്രി പറഞ്ഞു.
പുതിയൊരു വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ മനസ്സില്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തണം. ക്രിസ്മസിനെയും പുതുവര്‍ഷത്തേയും വലിയ ആള്‍ക്കൂട്ടങ്ങളില്ലാതെ വരവേല്‍ക്കണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
കേരളം മഹാമാരിക്കെതിരെ മികച്ച രീതിയില്‍ത്തന്നെ പൊരുതിയിട്ടുണ്ട്. മരണനിരക്ക് ഏറ്റവും കുറയ്ക്കാന്‍
കഴിഞ്ഞത് എല്ലാവരും ചേര്‍ന്നു നടത്തിയ പോരാട്ടം കൊണ്ടാണ്.എന്നാല്‍ മുന്‍കരുതലുകള്‍ മറന്നുപോകരുതെന്നും മന്ത്രി കൂട്ടിചേര്‍ത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."