HOME
DETAILS
MAL
സൈബര്‍ ആക്രമണം: റഷ്യക്കെതിരേ ലോകരാജ്യങ്ങള്‍
backup
October 04 2018 | 23:10 PM
ലണ്ടന്‍: റഷ്യക്കെതിരേ സൈബര്‍ ആക്രമണ ആരോപണവുമായി ലോകരാജ്യങ്ങള്‍. അമേരിക്ക, ബ്രിട്ടന്, നെതര്‍ലന്‍ഡ്സ് അടക്കമുള്ള രാജ്യങ്ങളാണു പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഓര്ഗനൈസേഷന് ഫോര്‍ ദി പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപണ്‍സ് ഓഫിസില്‍ സൈബര്‍ ആക്രമണം നടത്താന്‍ റഷ്യന്‍ ഹാക്കര്‍മാര്‍ പദ്ധതിയിട്ടതായി ഡച്ച് അധികൃതര്‍ ആരോപിച്ചു. റഷ്യയിലെയും ഉക്രൈനിലും കമ്പനികള്‍, അമേരിക്കയിലെ ഡെമോക്രാറ്റിക് പാര്‍ട്ടി, ബ്രിട്ടനിലെ ചെറുകിട ടെലിവിഷന്‍ ശൃംഖലകള്‍ എന്നിവയെ ലക്ഷ്യമിട്ടു നടന്ന സൈബര്‍ ആക്രമണങ്ങളില്‍ റഷ്യന്‍ ചാര ഏജന്‍സിയായ ജി.ആര്.യുവിനു പങ്കുണ്ടെന്നാണ് ബ്രിട്ടന്റെ ആരോപണം. വേള്‍ഡ് ആന്റി ഡോപ്പിങ് ഏജന്‍സി, യു.എസ് ആണവോര്‍ജ കമ്പനിയായ വെസ്റ്റിങ് ഹൗസ് എന്നിവയെ റഷ്യന്‍ ഇന്റലിജന്‍സ് ലക്ഷ്യമിട്ടതായി അമേരിക്കയും ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."