ഐന്‍സ്റ്റീന്റെ കത്ത് വില്‍പനയ്ക്ക്
ന്യൂയോര്‍ക്ക്: വിഖ്യാത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ദൈവത്തെ കുറിച്ചുള്ള ചിന്തകളും ആലോചനകളും അടങ്ങിയ കത്ത് വില്‍പനയ്ക്ക്. ഐന്‍സ്റ്റീന്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്താണു വില്‍പനയ്ക്കുവയ്ക്കുന്നത്. 1.5 മില്യന്‍ ഡോളര്‍(ഏകദേശം 11,07,00,000 രൂപ)യാണു കത്തിന്റെ അടിസ്ഥാന വില.
ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഐന്‍സ്റ്റീന്‍ മരിക്കുന്നതിന്റെ തൊട്ടുമുന്‍പത്തെ വര്‍ഷം ജര്‍മന്‍ തത്വശാസ്ത്ര പണ്ഡിതന്‍ എറിക് ഗുട്‌കൈന്‍ഡിന് ജര്‍മന്‍ ഭാഷയില്‍ എഴുതിയതാണു കത്ത്. ന്യൂജഴ്‌സിയിലെ പ്രിന്‍സ്റ്റണില്‍ വച്ചാണ് കത്തെഴുതി എറിക്കിന് അയച്ചത്. മനുഷ്യസഹജമായ ബലഹീനതകളുടെ ഉല്‍പ്പന്നവും ആവിഷ്‌ക്കാരവുമാണ് ദൈവമെന്നാണു കത്തില്‍ ഐന്‍സ്റ്റീന്‍ പറയുന്നത്. ഒന്നര പേജ് വരുന്ന കത്ത് ഡിസംബര്‍ നാലിനു വില്‍പനയ്ക്കു വയ്ക്കുമെന്നാണു വിവരം. 2008ല്‍ ലേലത്തില്‍ വച്ച കത്ത് ഒരു അമേരിക്കന്‍ പൗരന്‍ 4,04,000 ഡോളറിന് സ്വന്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."