HOME
DETAILS

അഞ്ചുവിളക്കിന്റെ നാട് വികസനപാതയില്‍; റോഡു വികസനം അവസാനഘട്ടത്തില്‍

  
backup
May 28 2017 | 19:05 PM

%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b5%e0%b4%bf

 

ചങ്ങനാശ്ശേരി: നഗരത്തിലെ റോഡുവികസനം അന്തിമഘട്ടത്തില്‍. പ്രവൃത്തിക്കിടെ യന്ത്രത്തകരാറിനെത്തുടര്‍ന്നു മുടങ്ങിക്കിടന്നിരുന്ന നഗരമധ്യത്തിലെ ടാറിങ് ഇന്നലെ നടന്നു. ഇതോടെ കഴിഞ്ഞ ഫെബ്രുവരി 15നു തുടക്കം കുറിച്ച ചങ്ങനാശ്ശേരി നഗരത്തിലെ എം.സി റോഡുവികസനവും ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനിമുതല്‍ നഗരത്തിലെ ഗതാഗത തടസങ്ങളും നീങ്ങി എല്ലാംപൂര്‍വസ്ഥിതിയില്‍ ആകുമെന്നാണ് പ്രതീക്ഷ. അവസാനഘട്ട പണികളുടെ ഭാഗമായ ദിശാബോര്‍ഡുകള്‍ സ്ഥാപിക്കല്‍, സീബ്രാലൈനുകള്‍, ലൈറ്റുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവ ഇനിയുള്ള ദിവസങ്ങളില്‍ നടക്കം. മൂന്നു ഘട്ടങ്ങളിലായിരുന്നു നഗരത്തിലെ പ്രവൃത്തികള്‍ നടന്നത്. ഓരോഘട്ടവും 20 ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍ക്കാമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും മൂന്നാംഘട്ടം എത്തിയപ്പോള്‍ പണികള്‍ നീണ്ടുപോയി. അതോടൊപ്പം നഗരത്തില്‍ നിന്നെടുത്ത മണ്ണിനെച്ചൊല്ലിയും റോഡിന്റെ അലൈന്‍ഡ്‌മെന്റില്‍ മാറ്റങ്ങള്‍ വരുത്തിയെന്ന ആരോപണങ്ങളും ഉയര്‍ന്നു. നിരവധി പ്രാവശ്യം എം.എല്‍.എയുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ടവരെ ഉള്‍പ്പെടുത്തി അവലോകന യോഗങ്ങളും നടന്നെങ്കിലും യോഗതീരുമാനങ്ങള്‍ പലതും നടന്നതുമില്ല.
ഒന്നാംഘട്ടമെന്ന നിലയില്‍ സെന്‍ട്രല്‍ ജങ്ഷന്‍ മുതല്‍ കെ.എസ്.ആര്‍.ടി.സി ജങ്ഷന്‍ വരെയുള്ള പണികളായിരുന്നു നടന്നത്. രണ്ടാം ഘട്ടമായി റെഡ്‌സ്‌ക്വയര്‍ മുതല്‍ പോസ്റ്റ്ഓഫിസ് ജങ്ഷന്‍ വരെയുള്ളതും മൂന്നാം ഘട്ടമായി കെ.എസ്്.ആര്‍.ടി.സി മുതല്‍ പോസ്റ്റ്ഓഫിസ് വരെയുള്ള പണികളുമാണ് നടന്നത്. അതേസമയം നഗരസഭാ കോപൗണ്ടില്‍ നില്‍ക്കുന്ന ഈട്ടിമരം വെട്ടിമാറ്റാത്തതിനാല്‍ ഈ ഭാഗത്തെ ഓട നിര്‍മാണം നടന്നിട്ടില്ല. എതിര്‍ഭാഗത്ത് പോസ്റ്റ്ഓഫിസ് സ്ഥലം വിട്ടുകിട്ടാത്തതിനെതുടര്‍ന്നു ഇതിന്റെ മതില്‍ ഭാഗംവരെ ഓട നിര്‍മിച്ചു നിര്‍ത്തിയിരിക്കുകയാണ്. ഇരുവശങ്ങളില്‍ നിന്നും ഓടയിലൂടെ ഒഴുകിവരുന്ന മലിനജലം പോകാനായി താല്‍ക്കാലികമായി ചെറിയ ഓട റോഡിനരികെ കൂടി നിര്‍മിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  10 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  10 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  10 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  10 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  10 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  10 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  10 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  10 days ago
No Image

സാങ്കേതിക തകരാര്‍; ഒരുമണിക്കൂറിലേറെയായി ഷൊര്‍ണൂരില്‍ കുടുങ്ങി വന്ദേഭാരത്

Kerala
  •  10 days ago
No Image

വിലങ്ങാട്ടെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുമെന്ന് മന്ത്രി കെ.രാജന്‍

Kerala
  •  10 days ago