കോട്ടക്കല്‍ മണ്ഡലത്തില്‍ റോഡ് നവീകരണത്തിന് 13.19 കോടി രൂപയുടെ ഭരണാനുമതി
പുത്തനത്താണി: കോട്ടക്കല്‍ മണ്ഡലത്തില്‍ റോഡ് നവീകരണത്തിന് 13.19 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അറിയിച്ചു. കൊളമംഗലം-കരേക്കാട്- മുക്കിലപീടിക റോഡ് 5.65 കോടി, കോട്ടക്കല്‍ - കോട്ടപ്പടി (കോവിലകം റോഡ്) 6.20 കോടി, കണ്ണംകുളം കണ്ണംകടവ്-മുക്കില പീടിക വായനശാല റോഡ് 20 ലക്ഷം, നെല്ലോളി പറമ്പ് ചേങ്ങോട്ടൂര്‍ കാട്ടുങ്ങച്ചോല 20 ലക്ഷം, എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടണ്ടില്‍ ഉള്‍പ്പെടുത്തിയ കൂരിയാല്‍-വായനശാല റോഡ് (എടയൂര്‍) റീ ടാറിങ് 25 ലക്ഷം, പൈങ്കണ്ണൂര്‍ -ഹില്‍ടോപ്പ് പള്ളി- നിരപ്പ് ടാങ്ക് റോഡ് (കുറ്റിപ്പുറം) 25 ലക്ഷം, പൊന്മള -വടക്കേക്കുണ്ട് റോഡ്(പൊന്മള) പുനരുദ്ധാരണം 10 ലക്ഷം, പറപ്പൂര്‍ പുത്തിരിക്കണ്ടണ്ടം പാറക്കുളം പാത്ത്‌വെ(മാറാക്കര) 25 ലക്ഷം, ആലിക്കല്‍-പാണ്ഡമംഗലം റോഡ് പുനരുദ്ധാരണം(കോട്ടക്കല്‍ നഗരസഭ) 10 ലക്ഷം, എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടണ്ടില്‍ ഉള്‍പ്പെടുത്തിയ കരിങ്കല്ലത്താണി- വടക്കുംമുറി ലിങ്ക് റോഡ് കോണ്‍ക്രീറ്റ് മൂന്നു ലക്ഷം, വട്ടപ്പാറ തെക്കെ മുക്ക് റോഡ് കോണ്‍ക്രീറ്റിങ് നാലു ലക്ഷം, മൊട്ടപ്പുറം -മണലൊളി നീര്‍ച്ചാല്‍ റോഡ് കോണ്‍ഗ്രീറ്റിംങ്ങ് 4 ലക്ഷം, കോഴിക്കോട്ട് പടി- മഠത്തില്‍പടി പാത്ത് വെ കോണ്‍ഗ്രീറ്റിംങ്ങ് 1.5 ലക്ഷം(വളാഞ്ചേരി നഗര സഭ), പെരിങ്ങോട്ട് പറമ്പ് കോളനി റോഡ് 2 ലക്ഷം, ടി.ടി.പി കൂട്ടാടമ്മല്‍ റോഡ് രണ്ടു ലക്ഷം, വട്ടപറമ്പ് ചേരിലിടവഴി പാത്ത് വെ രണ്ടു ലക്ഷം, കാവുങ്ങല്‍ വിളക്കത്തല റോഡ് 2.5 ലക്ഷം, കാടാമ്പുഴ വാരിയത്ത് പടി റോഡ് 1.5 ലക്ഷം(മാറാക്കര), ഷാപ്പുംപടി കരിമ്പില്‍പടി- പൊഴാമ്പ്ര ഹംസപ്പടി പാത്ത്‌വെ രണ്ട് ലക്ഷം, ഇരിമ്പിളിയം പടിഞ്ഞാറെ കനാല്‍ പട്ടായി അസീസ് പടി പാത്ത്‌വെ രണ്ട് ലക്ഷം, കല്ലയില്‍പ്പടി- പടിയത്താക്ക് പടി പാത്ത്‌വെ രണ്ടു ലക്ഷം, എം.ഇ.എസ് എച്ച്.എസ്.എസ് വെണ്ടല്ലൂര്‍- വലിയില്‍ കോളനി പാത്ത് വെ രണ്ട് ലക്ഷം, വി.എസ്.കെ പടി -വലിയകുന്ന് ഖബര്‍സ്ഥാന്‍ പള്ളിപ്പടി പാത്ത്‌വെ രണ്ട് ലക്ഷം (ഇരിമ്പിളിയം), മുണ്ടണ്ടിയന്‍തറ ക്ലോക്കും പടി പാത്ത് വെ 2ലക്ഷം, കൂരിയാട് കൊക്കരണി റോഡ് രണ്ട് ലക്ഷം, ചാപ്പനങ്ങാടി കൊഴക്കോട് അഹമ്മദ് സാഹിബ് റോഡ് രണ്ട് ലക്ഷം, പറങ്കിമൂച്ചിക്കല്‍ ട്രാന്‍സ്‌ഫോമര്‍- തെക്കെപറമ്പ് പാത്ത് വെ രണ്ട് ലക്ഷം,
കാഞ്ഞീരമുക്ക് മൈലാടി പാത്ത് വെ രണ്ട് ലക്ഷം(പൊന്മള), പൈങ്കണ്ണൂര്‍ മരായത്ത് പടി മുരിയാര്‍ കുണ്ട് പാത്ത് വെ 4.5 ലക്ഷം, പാഴൂര്‍ ചെറുകാട്ടിരി പള്ളിയാല്‍ പാത്ത് വെ 4.5ലക്ഷം, പൈങ്കണ്ണൂര്‍ ചോല മദ്‌റസ പാത്ത് വെ 1 ലക്ഷം (കുറ്റിപ്പുറം), വെള്ളപൊക്ക ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തിയ മുളിയാംകോട്ട്- ഇന്ത്യനൂര്‍- മരവട്ടം റോഡ് റീ ടാറിങ് മൂന്നുലക്ഷം(കോട്ടക്കല്‍ നഗരസഭ), മൂന്നാക്കല്‍ പള്ളി- അധികാരപ്പടി റോഡ് റീ ടാറിംങ്ങ് മൂന്നു ലക്ഷം(എടയൂര്‍), പുറമണ്ണൂര്‍ റേഷന്‍ കട വെങ്ങാട് റോഡ് ആയുര്‍വ്വേദ ഡിസ്‌പെന്‍സറി മൂന്നു ലക്ഷം(ഇരിമ്പിളിയം), മരുതിന്‍ചിറ ട്രാന്‍സ്‌ഫോമര്‍ മേല്‍മുറി ജി.എല്‍.പി സ്‌കൂള്‍ റോഡ് മൂന്നു ലക്ഷം, കരേക്കാട് വടക്കെകുളമ്പ് അങ്കണവാടി ടി.ടി റോഡ് മൂന്നു ലക്ഷം(മാറാക്കര), നടുവട്ടംപാറ- വാല്‍ക്കുഴി കോളനി റോഡ് 3ലക്ഷം, എന്‍.എച്ച്.കെ.പി.എസ് തങ്ങള്‍ റോഡ് മൂന്നു ലക്ഷം(കുറ്റിപ്പുറം), തലകാപ്പ്- തോട്ടപ്പായ റോഡ് റീ ടാറിങ് മൂന്നു ലക്ഷം(പൊന്മള), കരേക്കാട് വെള്ളിമാംകുന്ന് റോഡ് റീ ടാറിങ് മൂന്നുലക്ഷം, തോണിക്കല്‍ താണിയപ്പന്‍കുന്ന് റോഡ് മൂന്നു ലക്ഷം (വളാഞ്ചേരി നഗരസഭ) എന്നീ റോഡുകള്‍ക്കാണ് 13,19,00,000 രൂപയുടെ ഭരണാനുമതി ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."