കേരളത്തെ സമ്പൂര്‍ണ വൈദ്യുതീകൃത സംസ്ഥാനമാക്കാനുള്ള പദ്ധതികള്‍ ദ്രുതഗതിയില്‍: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
മുക്കം: ഇതര സംസ്ഥാനങ്ങള്‍ക്കു മാതൃകയാവുന്ന തരത്തില്‍ കേരളത്തെ സമ്പൂര്‍ണ വൈദ്യുതീകൃത സംസ്ഥാനമാക്കാനുള്ള പദ്ധതികള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണെന്നു സംസ്ഥാന വൈദ്യുതി വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 2017 മാര്‍ച്ച് 15നകം ഈ ലക്ഷ്യം നേടാനാകുമെന്നും മന്ത്രി പറഞ്ഞു. കൂമ്പാറ വൈദ്യുതി സെക്ഷന്‍ ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ വകുപ്പുകളുടെ സംയോജിത പ്രവര്‍ത്തനങ്ങളിലൂടെ വൈദ്യുതീകരണത്തിനുള്ള ഫണ്ട് കണ്ടെത്തും. പാരമ്പര്യേതര ഊര്‍ജോല്‍പാദനം കൂടി വര്‍ധിപ്പിച്ചു സംസ്ഥാനത്തെ വൈദ്യുതി മിച്ച സംസ്ഥാനമാക്കി മാറ്റാനും സര്‍ക്കാര്‍ പദ്ധതി തയാറാക്കിയതായി മന്ത്രി പറഞ്ഞു.
തിരുവമ്പാടി സെക്ഷന്‍ ഓഫിസ് വിഭജിച്ചാണ് കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയില്‍ പുതിയ സെക്ഷന്‍ ഓഫിസ് സ്ഥാപിച്ചത്. കിഴക്കരക്കാട്ട് ഷാജി എന്ന കര്‍ഷകന്‍ സൗജന്യമായി നല്‍കിയ എഴ് സെന്റ് സ്ഥലത്താണ് സെക്ഷന്‍ ഓഫിസ് നിര്‍മിച്ചത്. കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ, കക്കാടംപൊയില്‍, വാളന്‍തോട്, പൂവാറന്‍തോട്, തമ്പുരാന്‍കൊല്ലി തുടങ്ങിയ മേഖലകളിലെ ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്കു പുതിയ ഓഫിസ് ഉപകാരപ്രദമാവും.
ചടങ്ങില്‍ ജോര്‍ജ് എം. തോമസ് എം.എല്‍.എ അധ്യക്ഷനായി. എം.ഐ ഷാനവാസ് എം.പി മുഖ്യാഥിതിയായി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് സൂപ്പര്‍ അഹമ്മദ്കുട്ടി ഹാജി, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ്, വൈസ് പ്രസിഡന്റ് വി.എ നസീര്‍, അന്നമ്മ മാത്യു, ജിമ്മി ജോസ്, എന്‍. വേണുഗോപാല്‍, പി. കുമാരന്‍, ഏലിയാമ്മ ജോര്‍ജ്, മേരി തങ്കച്ചന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."