HOME
DETAILS

ക്വാറി: ദൂരപരിധി കുറച്ചത് പ്രത്യാഘാതങ്ങള്‍ക്കിടവരുത്തും

  
backup
December 24 2020 | 19:12 PM

253543654-2

 

സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്ന ക്വാറികളുടെ ദൂരപരിധി 200 മീറ്ററും അല്ലാത്തവയുടേത് 100 മീറ്ററുമാക്കി ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍.ജി.ടി) പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. ജൂലൈ 21 ന് ദൂരപരിധി പുതുക്കി നിശ്ചയിച്ചുകൊണ്ട് എന്‍.ജി.ടി ഉത്തരവ് നല്‍കിയിരുന്നു. ഇതിനെതിരേ സര്‍ക്കാരും ക്വാറി ഉടമകളും സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. തങ്ങളുടെ ഭാഗം കേള്‍ക്കാത്ത ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവില്‍ സ്വാഭാവിക നീതിയുടെ ലംഘനമുണ്ടെന്ന ക്വാറി ഉടമകളുടെ വാദം അംഗീകരിക്കുകയായിരുന്നു ഹൈക്കോടതി.


പാലക്കാട് ജില്ലയിലെ കൊന്നക്കല്‍ കടവില്‍ പാറ പൊട്ടിക്കാന്‍ അനുമതി നല്‍കിയതിനെതിരായ നിവേദനം ട്രൈബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബെഞ്ച് അപേക്ഷയായി സ്വീകരിച്ചിരുന്നു. നിവേദനം അപേക്ഷയായി പരിഗണിക്കാനാവില്ലെന്ന ഹൈക്കോടതി നിഗമനവും ക്വാറി ഉടമകള്‍ക്കും സര്‍ക്കാരിനും തുണയായി. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പരിധിയില്‍ കേരളം വരില്ലെന്ന ഹരജിക്കാരുടെ വാദം പക്ഷേ, ഹൈക്കോടതി അംഗീകരിച്ചില്ല. വിഷയം വീണ്ടും പരിഗണിക്കാനും, ഓഗസ്റ്റ് എട്ടിലെ ഇടക്കാല ഉത്തരവ് പ്രകാരം നിലവിലെ ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കാമെന്നുമാണ് ഇപ്പോഴത്തെ ഹൈക്കോടതി ഉത്തരവ്. എങ്കിലും, ആവശ്യമെന്ന് കണ്ടാല്‍ ഇടക്കാല ഉത്തരവില്‍ എന്‍.ജി.ടിക്ക് മാറ്റം വരുത്താമെന്നും ഹൈക്കോടതി വിധിയില്‍ പറയുന്നുണ്ട്.
ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ക്വാറി ഉടമകള്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ക്വാറി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുമെന്നതില്‍ സംശയമില്ല. അത് പരിസ്ഥിതിക്ക് വലിയ തോതിലുള്ള പരുക്കേല്‍പ്പിക്കുകയും ചെയ്യും. ഇപ്പോള്‍ തന്നെ മലയും കുന്നുകളും ഇടിച്ച് നിരപ്പാക്കുകയും തണ്ണീര്‍ത്തടങ്ങളും വയലുകളും വന്‍തോതില്‍ മണ്ണിട്ട് നികത്തുകയും ചെയ്യുന്നതിനാല്‍ കേരളം വന്‍ പരിസ്ഥിതി നാശമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ക്വാറികളുടെ അനിയന്ത്രിതമായ പ്രവര്‍ത്തനത്താല്‍ സംസ്ഥാനത്തിന്റെ ആവാസവ്യവസ്ഥയില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്. നിയമവിധേനയും അല്ലാതെയും നിരവധി ക്വാറികള്‍ പശ്ചിമഘട്ട നിരയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ക്വാറികള്‍ക്കെതിരേ മാധവ് ഗാഡ്ഗില്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയതായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അത് വേണ്ടത്ര ഗൗനിച്ചില്ല. അതിന്റെ തിക്തഫലം രണ്ട് വര്‍ഷം തുടര്‍ച്ചയായി വന്ന പ്രളയക്കെടുതിയില്‍ നാം അനുഭവിക്കുകയും ചെയ്തു.


വന്‍കിട ഭൂമാഫിയകളുടെയും ക്വാറി മാഫിയകളുടെയും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി അതത് കാലത്തെ സര്‍ക്കാരുകള്‍ പ്രകൃതി ചൂഷണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുമ്പോള്‍ കേരളത്തിന്റെ ആവാസവ്യവസ്ഥയാണ് താളം തെറ്റുന്നതെന്നോര്‍ക്കുന്നില്ല. ജനവാസ മേഖലകളില്‍നിന്നു ക്വാറികളുടെ ദൂരപരിധി 200 മീറ്ററാക്കി ഉയര്‍ത്തിയ എന്‍.ജി.ടിയുടെ ഉത്തരവ് റദ്ദാക്കി വീണ്ടും പഴയപടി 50 മീറ്ററിലേക്ക് ചുരുക്കുമ്പോള്‍ ജനജീവിതത്തെ അത് ഗുരുതരമായി ബാധിക്കും. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവിലും ദൂരപരിധി 200 മീറ്ററാക്കി ഉയര്‍ത്തിയിരുന്നു. വേണ്ടത്ര പഠനം നടത്താതെയാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന ക്വാറി ഉടമകളുടെ വാദം ഹൈക്കോടതി അംഗീകരിച്ചതിന്റെയും കൂടി ഫലമായിട്ടാണ് അവര്‍ക്ക് അനുകൂലമായ വിധി ഹൈക്കോടതിയില്‍ നിന്നുണ്ടായത്.


സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ച നിലപാടും ഇത്തരമൊരു വിധി പ്രസ്താവം ഹൈക്കോടതിയില്‍നിന്നു വരാന്‍ കാരണമായിട്ടുണ്ട്. എന്‍.ജി.ടിയുടെ ഉത്തരവിനെതിരേ ക്വാറി ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ കോടതി സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞിരുന്നു. കോടതിയില്‍ ക്വാറി ഉടമകള്‍ക്ക് സഹായകരമായ നിലപാടാണ് സര്‍ക്കാര്‍ എടുത്തത്. ജനവാസകേന്ദ്രങ്ങളില്‍നിന്നു ദൂരപരിധി 50 മീറ്റര്‍ മതിയെന്ന നിലപാട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിക്കുകയായിരുന്നു. സ്‌ഫോടനമില്ലാതെ ഖനനം നടത്തുന്ന ക്വാറികള്‍ക്ക് നൂറ് മീറ്ററും സ്‌ഫോടനം നടത്തുന്ന ക്വാറികള്‍ക്ക് 200 മീറ്റര്‍ ദൂരപരിധിയും നിശ്ചയിച്ചുള്ള ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരേ സര്‍ക്കാര്‍ സുപ്രിംകോടതിയെ വരെ സമീപിക്കുവാന്‍ ഒരുങ്ങിയതിന്റെ പിന്നിലെ ചേതോവികാരമാണ് മനസിലാകാത്തത്. ക്വാറിക്ക് ചുറ്റുമുള്ള അഞ്ഞൂറ് മീറ്റര്‍ ദൂരപരിധിയെ അപകടമേഖലയാക്കി നിശ്ചയിക്കാനും ട്രൈബ്യൂണല്‍ ഉത്തരവിട്ടതായിരുന്നു.
ക്വാറിയില്‍നിന്ന് അടുത്തുള്ള താമസ സ്ഥലം, പൊതുകെട്ടിടങ്ങള്‍, റോഡ്, റെയില്‍വേ, പാലം തുടങ്ങിയവയും തമ്മിലുള്ള ദൂരം 2016ല്‍ ആണ് ഇടത് മുന്നണി സര്‍ക്കാര്‍ 50 മീറ്ററാക്കി കുറച്ചത്. യു.ഡി.എഫ് സര്‍ക്കാര്‍ 100 മീറ്ററായിരുന്നു വന്‍ സ്‌ഫോടനങ്ങള്‍ നടത്തുന്ന ക്വാറികളുടെ ദൂരപരിധി നിശ്ചയിച്ചിരുന്നത്. ഇത് 50 മീറ്റര്‍ ആയതോടെ സംസ്ഥാനത്തുടനീളം നൂറു കണക്കിന് ക്വാറികളാണ് പ്രവര്‍ത്തനം തുടങ്ങിയത്. കേരളം പോലുള്ള ജനസാന്ദ്രത കൂടിയ ഒരു പ്രദേശത്ത് അന്‍പത് മീറ്റര്‍ ദൂരപരിധിയാക്കിയത് ക്വാറി മാഫിയകളുടെ സമ്മര്‍ദത്താലായിരിക്കണം. മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ക്ക് ബിനാമി പേരുകളില്‍ സംസ്ഥാനത്ത് ക്വാറികളുണ്ടെന്നത് നേരത്തെ ഉയര്‍ന്ന ആരോപണങ്ങളായിരുന്നു.


മിക്ക സംസ്ഥാനങ്ങളിലും ക്വാറികളുടെ ദൂരപരിധി മുന്‍പു തന്നെ 200-500 മീറ്ററാണ്. കേരളം മാത്രം ദൂരപരിധി 50 മീറ്ററാക്കണമെന്ന് വാശി പിടിക്കുമ്പോള്‍ സര്‍ക്കാരിനും ഇതില്‍ നിക്ഷിപ്ത താല്‍പര്യം ഉണ്ടെന്നല്ലേ മനസിലാക്കേണ്ടത്. അതോടൊപ്പം തന്നെ വന്‍കിട ക്വാറി ഉടമള്‍ക്കും കൂടി വേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരമൊരു നിലപാട് ഹൈക്കോടതിയില്‍ സ്വീകരിച്ചതെന്ന് വ്യക്തമാണ്. ക്വാറികള്‍ക്ക് ദൂരപരിധി 200 മീറ്ററാക്കിയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് പാലിച്ചാല്‍ കേരളത്തിലെ ക്വാറികളെല്ലാം പൂട്ടേണ്ടി വരുമെന്നും സംസ്ഥാനത്തിന്റെ വികസനത്തെ അത് ബാധിക്കുമെന്നുമുള്ള വിചിത്ര ന്യായവും സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിക്കുകയുണ്ടായി.


രാഷ്ട്രീയക്കാരുടെയും വന്‍കിട വ്യവസായികളുടെയും സുരക്ഷിതമായ ബിനാമി നിക്ഷേപ കേന്ദ്രങ്ങളായി സംസ്ഥാനത്ത് ക്വാറികള്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന ആരോപണങ്ങള്‍ക്ക് പുതുമയൊന്നുമില്ല. ലഹരിമരുന്ന് കേസില്‍ പിടിയിലായ ബിനീഷ് കോടിയേരിക്ക് ബിനാമി പേരില്‍ ക്വാറികളില്‍ വന്‍ നിക്ഷേപമുണ്ടെന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു. ഔദ്യോഗികമായും അല്ലാതെയും നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവയിലധികവും ജനവാസ കേന്ദ്രങ്ങളിലുമാണ്. അത്തരം ക്വാറികള്‍ക്കനുകൂലമായ നിലപാട് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത് ഉചിതമായില്ല. പല ക്വാറികളും ഗുരുതരമായ പരിസ്ഥിതി നാശം വരുത്തുന്നതിന് പുറമെ വന്‍ സ്‌ഫോടനങ്ങള്‍ നടത്തി ജനങ്ങളുടെ സ്വത്തിനും ജീവനും നിരന്തരം ഭീഷണിയും ഉയര്‍ത്തുന്നു. ഇതൊന്നും പരിഗണിക്കാതെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ക്വാറി ഉടമകള്‍ക്കനുകൂലമായ നിലപാടെടുത്തത്. സര്‍ക്കാരും ക്വാറി ഉടമകളും ഒരേ തൂവല്‍ പക്ഷികളാകുമ്പോള്‍ ഇതൊരു താല്‍ക്കാലിക വിധി മാത്രമാണെന്ന് ആശ്വസിക്കുകയേ നിവൃത്തിയുള്ളൂ. അന്തിമ വിധി മനുഷ്യര്‍ക്കും മണ്ണിനും വേണ്ടിയുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുകയല്ലാതെ മറ്റെന്ത് പോംവഴിയാണ് നിസ്സഹായരായ ജനതക്ക് മുന്‍പിലുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  16 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  16 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  16 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  16 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  16 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  16 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  16 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  16 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  16 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  16 days ago