അരീക്കോട് മേഖലാ റമദാന്‍ പ്രഭാഷണം 31ന് ആരംഭിക്കും
അരീക്കോട്: ഖുര്‍ആന്‍ സുകൃതങ്ങളുടെ വചനപൊരുള്‍ എന്ന പ്രമേയത്തില്‍ അരീക്കോട് മേഖലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന ചതുര്‍ദിന റമദാന്‍ പ്രഭാഷണം 31 മുതല്‍ നാലുവരെ അരീക്കോട് സൈനുല്‍ ഉലമാ നഗരിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 31ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മഅ്മൂന്‍ ഹുദവി വണ്ടൂര്‍ പ്രഭാഷണം നടത്തും. ഒന്നിന് എന്‍.വി മുഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍ പ്രഭാഷണം നടത്തും. മൂന്നിന് പി.എ ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്യും. മമ്മുട്ടി നിസാമി വയനാട് പ്രഭാഷണം നടത്തും.
നാലിന് ഏറനാട് മണ്ഡലം എസ്.വൈ.എസ് പ്രസിഡന്റ് സി.എം കുട്ടി സഖാഫി വെള്ളേരി ഉദ്ഘാടനം ചെയ്യും. അബ്ദുറഹ്മാന്‍ ഫൈസി പാതിരമണ്ണ പ്രഭാഷണം നടത്തും. മൂത്തേടം അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ പ്രാര്‍ഥനാ സംഗമത്തിന് നേതൃത്വം നല്‍കും. എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ ഹാജി കെ മമ്മദ് ഫൈസി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ കെ.ടി അബ്ദുറഹ്മാന്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ മുഖ്യാതിഥിയാകും.
ബാപ്പുട്ടി തങ്ങള്‍, കെ.ടി അഷ്‌റഫ്, എം. സുല്‍ഫീക്കര്‍, എന്‍. മുഹമ്മദ് ഫൈസി, അബ്ദുറസാഖ് മുസ്‌ലിയാര്‍ പുത്തലം, റഷീദ് ദാരിമി പൂവത്തിക്കല്‍, ഉമര്‍ ദര്‍സി തച്ചണ്ണ, വൈ.സി മൂസ മൗലവി, അമ്പാഴത്തിങ്ങല്‍ അബുഹാജി, കെ.ടി മുഹമ്മദലി മാസ്റ്റര്‍, ഇബ്രാഹിം ഫൈസി ഉഗ്രപുരം, കെ.പി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉഗ്രപുരം, സ്വദഖത്തുള്ള ദാരിമി പന്നിപ്പാറ, ഐ.പി ഉമര്‍ വാഫി, എ.പി റഷീദ് വാഫി, ഇ.പി മുജീബ്, വി.എ നാസര്‍, ഉമര്‍ വെള്ളേരി സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സയ്യിദ് ഹബീബ് തങ്ങള്‍ ഫൈസി, മന്‍സൂര്‍ വാഫി ചൂളാട്ടിപ്പാറ, ജംഷി തുവ്വക്കാട്, ടി.കെ റഷീദ് വാഫി, കെ.പി റഫീഖ് മൈത്ര സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."