HOME
DETAILS
MAL
സഊദി വത്കരണ നിയമം ലംഘിച്ച അഞ്ചു വിദേശ വനിതകൾ പിടിയിൽ
backup
December 25 2020 | 03:12 AM
റിയാദ്: സ്വദേശ വത്കരണ നിയമം ലംഘിച്ച് തൊഴിലിലേർപ്പെട്ട അഞ്ചു വിദേശ വനിതകൾ പിടിയിലായി. തലസ്ഥാന നഗരിയായ റിയാദിൽ തൊഴിൽ സാമൂഹിക വികസന മന്ത്രാലായം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സഊദി വനിതകൾക്കായി സംവരണം ചെയ്‌ത തൊഴിലുകളിൽ വിദേശ വനിതകൾ തൊഴിലെടുക്കുന്നതായി കണ്ടെത്തിയത്. പിടിക്കപ്പെട്ട വിദേശ വനിതകൾ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. വനിതകളിൽ ഒരാൾ സ്വദേശി വനിതയുടെ പേരിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റുകൾ കൈവശം വെച്ചതായും പരിശോധനയിൽ കണ്ടെത്തി. തൊഴിൽ നിയമ ലംഘനത്തിൽ പിടികൂടിയ ഇവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
തൊഴിൽ സാമൂഹിക വികസന വകുപ്പ് റിയാദിൽ മാത്രം നടത്തിയ പരിശോധനയിൽ 67 തൊഴിൽ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. മന്ത്രാലയത്തിന് കീഴിലെ പ്രത്യേക പുരുഷ, വനിത സംഘങ്ങളാണ് വ്യാപകമായി പരിശോധന ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."