സി.എച്ച് സെന്റര്‍ റമദാന് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
നിലമ്പൂര്‍: ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കും പരിചാരകര്‍ക്കുമായി സി.എച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നോമ്പുതുറയും അത്താഴവും ഈവര്‍ഷവും വിപുലമായി നടക്കും. റമദാനിലെ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പി.വി അബ്ദുല്‍ വഹാബ് എം.പി നിര്‍വഹിച്ചു. സി.എച്ച് സെന്റര്‍ പ്രസിഡന്റ് പി.വി അലിമുബാറക് അധ്യക്ഷനായി.
എം.എസ്.എഫ് അഖിലേന്ത്യാ പ്രസിഡന്റ് ടി.പി അഷ്റഫലി, സെന്റര്‍ ജനറല്‍ സെക്രട്ടറി മുജീബ് ദേവശ്ശേരി, നഗരസഭാ വൈസ് ചെയര്മാന് പി.വി ഹംസ, മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് ചീമാടന്‍ അബ്ദുല്‍ സമദ്, അടുക്കത്ത് ഇസ്ഹാഖ്, കബീര്‍ പനോളി, എ.അബ്ദുള്ള, കണ്ണാട്ടില്‍ ബാപ്പു, കൊമ്പന് ഷംസുദ്ദീന്, അഡ്വ.ഹംസ കുരിക്കള്‍, സി.അന്‍വര്‍ ഷാഫി, പറാട്ടി കുഞ്ഞാന്, നിയാസ് മുതുകാട്, ടി.പി മുഹമ്മദ് ബഷീര്‍, ബാബു, നഗരസഭാ കൗണ്‍സിലര്‍മാര്‍ സംസാരിച്ചു. ബാപ്പു മമ്പാട്, സിദ്ദീഖ് മമ്പാട്, യൂസഫ് ഏനാന്തി, ടി.പി.സക്കീര്‍, എം. മുജീബ്, ടി.പി ഷംസു, സക്കീര്‍ ഐക്കാമത്ത്, നാലകത്ത് വീരാന്‍കുട്ടി, തോണിക്കടവന്‍ ഗഫൂര്‍, സൈതലവി കുന്നുമ്മല്‍, കരീം ഏനാന്തി, അക്ബര്‍ ഏനാന്തി തുടങ്ങിവര്‍ നേതൃത്വം നല്കി. നോമ്പു തുറക്കുന്നതിനും, അത്താഴത്തിനും ജില്ലാ ആശുപത്രിക്ക് സമീപം സ്വന്തം കെട്ടിടത്തിലാണ് ഈ വര്‍ഷം സൗകര്യം ഒരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."