HOME
DETAILS

കൊണ്ടോട്ടി വലിയതോടിന് കുറുകെയുള്ള അനധികൃത പാലം നിര്‍മാണം തടഞ്ഞു

  
backup
May 28 2017 | 20:05 PM

%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95-3

 



കൊണ്ടോട്ടി: നഗരസഭ അധികൃതര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയ വലിയതോടിന് കുറുകെയുളള അനധികൃത പാലം നിര്‍മാണം അവധി ദിനത്തില്‍ നടത്താന്‍ ശ്രമിച്ചത് സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു. കൊണ്ടോട്ടി ജനതാ ബസാര്‍ ബൈപ്പാസ് റോഡിലെ വലിയ തോടിന് കുറകെയാണ് സ്വകാര്യവ്യക്തികള്‍ അനുമതിയില്ലാതെ കോണ്‍ക്രീറ്റ് പാലം നിര്‍മിക്കാന്‍ ശ്രമിക്കുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നഗരസഭ സെക്രട്ടറി പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഞായറാഴ്ച അവധി ദിവസത്തില്‍ വീണ്ടും കോണ്‍ക്രീറ്റ് ചെയ്യാനുളള ശ്രമമാണ് സി.പി.എം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ തടഞ്ഞത്.
അനധികൃതമായി നിര്‍മിക്കുന്ന പാലത്തിനടത്ത് തന്നെയായി ഒരു വി.സി.ബി ഉള്‍പ്പടെ നാലു പാലങ്ങള്‍ ഇതിനകം സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെയാണ് കഴിഞ്ഞ ദിവസം പുതിയ പാലം പണിയാനുളള ശ്രമം നഗരസഭ തടഞ്ഞിരുന്നത്. ആശുപത്രിയിലേക്കും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലേക്കുമായി മൂന്ന് പാലങ്ങക്ക് പുറമെയാണ് പുതിയ പാലത്തിന് ശ്രമം തടഞ്ഞത്.
നഗരത്തോട് ചേര്‍ന്നുളള കൊണ്ടോട്ടി വലിയതോടിന് കുറുകെ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ 20 കോണ്‍ക്രീറ്റ് പാലങ്ങള്‍ സ്ഥിതി ചെയ്യുന്ന വാര്‍ത്ത കഴിഞ്ഞയാഴ്ച സുപ്രഭാതം നല്‍കിയിരുന്നു. പ്രധാന റോഡുകളുടെ കുറകെയും ജലസേചനത്തിനായി വി.സി.ബിയും നിര്‍മിച്ചതോടെ വലിയതോട് കോണ്‍ക്രീറ്റ് പാലങ്ങളുടെ പിടിയിലമര്‍ന്നിരിക്കുകയാണ്. കൊണ്ടോട്ടി ജനതാബസാര്‍ ബൈപ്പാസ് മുതല്‍ ചക്കുങ്ങല്‍ അരു വിമാനത്താവള റോഡ് വരെയാണ് 20 പാലങ്ങള്‍ പണിതിരിക്കുന്നത്. വിവിധ സമയങ്ങളിലായി പണിത പാലങ്ങള്‍ പലതും ഉപയോഗ ശൂന്യമായി കിടക്കുകയാണ്.
വലിയ തോട്ടില്‍ ഫില്ലര്‍ സ്ഥാപിച്ച് നിര്‍മിച്ച പാലങ്ങള്‍ വര്‍ഷക്കാലത്ത് വെള്ളം കുത്തിയൊഴുകി പോവുന്നതിന് തടസമാവുന്നുണ്ട്. മാലിന്യങ്ങള്‍ അടിഞ്ഞുകൂടാനും ഇത് കാരണമാകുന്നു. കൊണ്ടോട്ടി കൊടിമരം, ദയാനഗര്‍, കൊടാമ്പാടം, ചക്കുങ്ങല്‍ അരു ഭാഗത്തും പാലങ്ങള്‍ക്ക് കുറവില്ല. ദയാനഗര്‍ ഭാഗത്ത് ഒരു പുതിയ പാലത്തിന് കൂടി അനുമതി ലഭിച്ചിട്ടുണ്ട്.നിലവിലെ പാലം വീതി കുറവായതിനാലാണ് പുതിയ പാലം പണിയുന്നത്.
റോഡിന് കുറുകെ പാലം പണിയുമ്പോഴും കൃഷി ആവശ്യത്തിന് വെള്ളം കെട്ടിനിര്‍ത്താന്‍ സ്ഥാപിച്ച വി.സി.ബികള്‍ പലതും പ്രയോജനമില്ലാതെ നശിക്കുകയാണ്. ഇരുപത് പാലങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് പേരിന് അണകെട്ടി വെള്ളം കെട്ടി നിര്‍ത്തി കൃഷി ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നത്. കര്‍ഷകരുടെ ആവശ്യം മുന്‍നിര്‍ത്തി പല ഘട്ടങ്ങളിലായി പണിതതാണ് വി.സി.ബികള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊട്ടിത്തെറിച്ച പേജര്‍ നിര്‍മിച്ചത് ആര്? ദുരൂഹത തുടരുന്നു

International
  •  3 months ago
No Image

കൊളീജിയം ഒരു തിരച്ചില്‍ കമ്മിറ്റിയല്ല, ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രിംകോടതി

National
  •  3 months ago
No Image

അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

National
  •  3 months ago
No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago