കെ.എസ്.ആര്.ടി.സി സര്‍വിസ് നിര്‍ത്തിയതില്‍ പ്രതിഷേധം
നിലമ്പൂര്‍: മലയോര മേഖലകളിലേക്കുള്ള കെ.എസ്.ആര്.ട്ടി.സി ബസുകളുടെ സര്‍വീസ് നിര്‍ത്തിവെക്കുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ഡിപ്പോ എ.ടി.ഒയെ ഓഫിസില്‍ ഉപരോധിച്ചു. മരുത, എരുമമുണ്ട, നെടുങ്കയം കോളനി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയിരുന്നില്ല.
നിലമ്പൂര്‍ മുന്‍സിപ്പല്‍ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉപരോധ സമരം നടത്തിയത്. ചര്‍ച്ചയില്‍ മരുത സര്‍വിസ് വെള്ളിയാഴ്ച തന്നെ പുനരാരംഭിക്കാമെന്ന് എ.ടി.ഒ ഉറപ്പ് നല്കി. മറ്റ് സര്‍വിസുകള്‍ ഒരാഴ്ച്ചക്കുള്ളില്‍ പുനരാരംഭിക്കാനുള്ള നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. സമരത്തിന് യൂത്ത് കോണ്‍ഗ്രസ് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്‍് ഷാജാഹാന്‍ പായിംമ്പാടം, മണ്ഡലം പ്രസിഡന്റ് പാലൊളി മെഹബൂബ്, അഡ്വ: ഷെറി ജോര്‍ജ്, മൂര്‍ഖന്‍ മാനു, ഷിബു പുത്തന്‍വീട്ടില്‍, അബ്ദുള്‍ സലാം പാറക്കല്‍, യൂസഫ് കാളി മഠത്തില്‍, കെ.പി.അനീഷ്, റഹീംചോലയില്, ഇജാസ്, ഷാഫി വല്ലപ്പുഴ, റനീസ് കവാട്, ദീപന് കൈതക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."