HOME
DETAILS
MAL
ഭാരതപ്പുഴയില്‍ ജലനിരപ്പുയരുന്നു; ജാഗ്രതാനിര്‍ദേശം
backup
October 05 2018 | 03:10 AM
കുറ്റിപ്പുറം: ഭാരതപ്പുഴയില്‍ ജലനിരപ്പുയരുന്നു. മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെ നിളയിലെ ജലവിതാനത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചു തുടങ്ങി. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമുയര്ത്തിയത്. കനത്ത മഴയെ തുടര്‍ന്നാണ് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും തുറന്നത്.
ഇതോടെ പുഴയോര പഞ്ചായത്തുകള്‍ ജാഗ്രത പുലര്‍ത്താന്‍ അധികൃതര്‍ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് നിദ്ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."