ഗോരക്ഷാ പദ്ധതി കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് ജൂണില്‍
കാസര്‍കോട്: കന്നുകാലികള്‍ക്കുള്ള കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് ജൂണ്‍ ഒന്നു മുതല്‍ 26 വരെ നടക്കും. ഇതിനു മുന്നോടിയായുള്ള ജില്ലാതല മോണിറ്ററിങ് കമ്മിറ്റി യോഗം ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ ചേര്‍ന്നു. പഞ്ചായത്ത് തലത്തിലുള്ള നടപടികള്‍ അതാതു വെറ്ററിനറി ഡോക്ടര്‍മാര്‍ സ്വീകരിക്കും.
കുത്തിവയ്പിനായി ജില്ലയിലെ പരിശീലനം നല്കിയ 101 സ്ക്വാഡുകളെ നിയോഗിക്കും. പ്രകൃതിക്ഷോഭ ദുരന്ത നഷ്ടപരിഹാരം, ഇന്‍ഷൂറന്‍സ്, കാലിത്തീറ്റ പദ്ധതി, കര്‍ഷകര്‍ക്കായുള്ള ആനുകൂല്യങ്ങള്‍ തുടങ്ങി മൃഗസംരക്ഷണ വകുപ്പ് മുഖേന നടത്തുന്ന എല്ലാ പദ്ധതികളുടെയും അടിസ്ഥാനം കന്നുകാലികള്‍ക്കു പതിക്കുന്ന മഞ്ഞ നിറത്തിലുളള തിരിച്ചറിയല്‍ ടാഗ് മുഖേനയായിരിക്കുമെന്നും അതിനാല്‍ എല്ലാ കര്‍ഷകരും ഈ സന്ദര്‍ഭം പരമാവധി വിനിയോഗിക്കണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. വി. ശ്രീനിവാസന് അറിയിച്ചു.
പശു, എരുമ, പന്നി എന്നീ മൃഗങ്ങളെയാണ് ഈ പദ്ധതിയിലൂടെ കുത്തിവെയ്ക്കുന്നത്. കര്‍ഷകര്‍ മൃഗമൊന്നിന് അഞ്ചു രൂപ വീതം നല്‍കണം.
ഗോരക്ഷാ പദ്ധതിയുടെ കുളമ്പുരോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഇരുപത്തിരണ്ടാമത് റൗണ്ട് കുത്തിവയ്പാണ് ഒന്നു മുതല്‍ ആരംഭിക്കുന്നത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."